Flash News

ശബരിമല വിഷയത്തില്‍ വിവാദം സൃഷ്ടിക്കുന്നത് അയ്യപ്പനെ കോപിഷ്ടനാക്കിയോ എന്ന് വിശ്വാസികള്‍ക്ക് സംശയം; സന്നിധാനത്ത് പുലിയിറങ്ങി കാട്ടുപന്നിയെ കടിച്ചു കീറി മാളികപ്പുറം പടിക്കെട്ടിനടുത്തിട്ടു

October 7, 2018

ayyappanശബരിമല: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയും തുടര്‍ന്നു നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളും കോലാഹലങ്ങളും അയ്യപ്പനെ കോപിഷ്ടനാക്കിയെന്ന് വിശ്വാസികള്‍. സന്നിധാനത്ത് ഇന്നലെ രാത്രി പുലിയിറങ്ങി. വെള്ളിയാഴ്ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ നോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി കടിച്ചു വലിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നോക്കിയപ്പോള്‍ ചെവി മുതല്‍ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തേക്കു മാറ്റി.

അതേസമയം, ശബരിമലയില്‍ പുലിയിറങ്ങിയതും ഭക്തര്‍ കാര്യമായി തന്നെ ചര്‍ച്ച ചെയ്തു തുടങ്ങി. ഒരു വശത്ത് ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ സന്നിധാനത്ത് പുലിയിറങ്ങിയത് അയ്യപ്പ കോപമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശബരിക്കാടുകളില്‍ പുലിയിറങ്ങുന്നത് അപൂര്‍വ്വമായ സംഭവമല്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യവും കൂട്ടിവായിക്കുകയാണ് വിശ്വാസികള്‍. അടുത്തിടെ പമ്പയെയും കേരളത്തെയും മുക്കിയ പ്രളയം വന്നതും അയ്യപ്പകോപം കാരണമാണെന്ന് വിശ്വസിക്കുന്നവരാണ് ഭക്തര്‍. ഇതിനിടെയാണ് പുലിയിറങ്ങലും കൂട്ടിവായിക്കുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുകൊണ്ട് പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് പമ്പയെ വീണ്ടും പ്രളയം വിഴുങ്ങാന്‍ ഒരുങ്ങുന്നത്. ശക്തമായ മഴ ഇന്നും നാളെയുമായി പമ്പയിലും പരിസരത്തും ഉണ്ടാകുമെന്നാണ് പ്രവചനം.

ഇക്കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ചു പോയ പമ്പ ത്രിവേണി പാലത്തിന്റേതടക്കം എല്ലാ പുനര്‍ നിര്‍മ്മാണങ്ങളും ഇതോടെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇനി മഴ ഒഴിഞ്ഞ ശേഷമായിരിക്കും ഇവിടുത്തെ അറ്റകുറ്റ പണികള്‍ എല്ലാം നടക്കുകയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കാലം തെറ്റിയുള്ള തുലാമഴയ്ക്ക് കാരണം അയ്യപ്പ കോപമെന്ന് പറഞ്ഞ് വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും ശബരിമയിലെ സ്ത്രീ പ്രവേശന വിധി വന്നതിന് പിന്നാലെയാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. അതിന് പിന്നാലെ കാലം തെറ്റി കന്നി മാസത്തില്‍ തന്നെ തുലാമഴയെത്തിയതും മഴ ശക്തി പ്രാപിച്ചതും എല്ലാം അയ്യപ്പ കോപമാണെന്നാണ് ഭക്തരുടെ പ്രചരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top