Flash News

പിറവം വാര്‍ഷിക സംഗമം ഒക്ടോബര്‍ 13 ന്

October 6, 2018 , ജോസ് കാടാപുറം

PHOTO-2018-10-06-15-05-02ന്യൂയോര്‍ക്ക്: പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികള്‍ ഒത്തുകൂടുന്നു.1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യ യോഗം മുതല്‍ 23 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.

പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ്‌ റെസ്റ്റോറന്റ് (1727 Central Park Ave, Yonkers, NY 10710) വച്ച് ഒക്ടോബര്‍ 13 ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇക്കാലയളവില്‍ സ്കൂള്‍, കോളേജുകളില്‍ ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങും നടക്കും. കലാപരിപാടികള്‍ക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെല്‍ബി ഐസക് (പ്രസിഡന്റ്) 914 345 2003, റെഞ്ചു എബ്രഹാം 718 578 5515 renchuabraham@gmail.com

20451657_675253979350731_8676381939371381194_o

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top