Flash News

സുപ്രീം കോടതി ഉത്തരവ് പ്രകാരം സന്നിധാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കെണ്ടത് തങ്ങളുടെ കടമയാണെന്ന് ദേവസ്വം കമ്മീഷണര്‍; സംസ്ഥാനത്തോട്ടാകെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു; നിലയ്ക്കലില്‍ പര്‍ണ്ണശാല കെട്ടി സമരം

October 7, 2018

sabarimala-1തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് പ്രകാരം സന്നിധാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കെണ്ടത് തങ്ങളുടെ കടമയാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു വ്യക്തമാക്കി. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. പുനഃപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി ചര്‍ച്ച നടത്തും. സ്ത്രീകള്‍ക്ക് സുരക്ഷയും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടത് ബോര്‍ഡിന്റെ ചുമതലയാണെന്നും വാസു പറഞ്ഞു. പമ്പയിലും നിലയ്ക്കലിലും ഇപ്പോഴുള്ള ശൗചാലയങ്ങളില്‍ ഒരുവിഭാഗം സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവെക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശൗചാലയങ്ങള്‍ക്ക് പിങ്ക് നിറം നല്‍കും. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

പമ്പയിലും സന്നിധാനത്തും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. പമ്പയില്‍ സ്ത്രീകള്‍ക്ക് കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. പതിനെട്ടാംപടിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന പൊലീസ് മേധാവിയുമായി തിങ്കളാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും.

വനിതാ ജീവനക്കാരെ ആവശ്യമെങ്കില്‍ സന്നിധാനത്ത് നിയമിക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. പമ്പയില്‍ ഇപ്പോള്‍തന്നെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പത്തിനും അമ്പതിനുമിടെയുള്ള വനിതകള്‍ എത്തിയാല്‍ അവരെ സുരക്ഷിതമായി അവിടെതന്നെ നിലനിര്‍ത്തുന്നതിനാണ് അവരെ നിയോഗിച്ചിരുന്നത്.

സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ജീവനക്കാരെയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ അത്തരം ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കും. സുപ്രീംകോടതി വിധി അനുസരിച്ച് സ്ത്രീകളായ ഭക്തര്‍ ശബരിമലയില്‍ എത്തിയാല്‍ അവരെ തടയാനാകില്ല. സുപ്രീംകോടതി വിധിയില്‍ എന്താണോ പറഞ്ഞിട്ടുള്ളത് അത് നടപ്പിലാക്കുമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി.

അതിനിടെ ശബരിമല സ്ത്രീപ്രവേശന അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം ആരംഭിച്ചു. ശബരിമല ആചാര സംരക്ഷണ സമിതിയാണ് നിലയ്ക്കലില്‍ രാപ്പകല്‍ സമരം തുടങ്ങിയത്. സുപ്രീം കോടതിയുടെത് ആചാര വിരുദ്ധ നീക്കം ഭക്തന്മാര്‍ക്ക് മാനസിക ആഘാതം നല്‍കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സമര സമിതി പറഞ്ഞു.

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വസ്തുതാവിരുദ്ധമാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സമര സമിതി ആരോപിച്ചു. സ്ത്രീ പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ആചാരത്തിന്റെ ഭാഗമാണെന്നും ആചാരം ലംഘിച്ച് കടന്ന് വരുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കുമെന്നും സമരസമിതി വ്യക്തമാക്കി. കേരളം മുഴുവന്‍ പ്രതിഷേധമുയര്‍ന്നിട്ടും വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികളൊന്നുമില്ലെന്ന് സമരസമിതി ചൂണ്ടിക്കാണിച്ചു.

കോടതി വിധി ബാലിശം, ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുത്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

kaithapramകോഴിക്കോട്: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി നടപടിയെ എതിര്‍ത്ത് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കോടതി വിധി ബാലിശമാണെന്നും ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുത് എന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി വ്യക്തമാക്കി.

പഴമയില്‍ വെള്ളം ചേര്‍ത്താല്‍ പുതുമയാവില്ല. ശബരിമല ഉപയോഗിച്ച് രാഷ്ട്രീയ മുതലോടുപ്പിന് ആരെയും സര്‍ക്കാര്‍ അനുവദിക്കരുതെന്നും കൈതപ്രം ആവശ്യപ്പെട്ടു. ഋതുമതികളായ സ്ത്രീകള ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കലാണ് വിശുദ്ധി. അതിന്റെ യുക്തി അളക്കുന്നതില്‍ അര്‍ത്ഥമില്ല. മതവിഷയങ്ങളില്‍ പലതിനും യുക്തിയില്ല. അത് ചടങ്ങുകള്‍ മാത്രമാണ്. ഇത് പരിഷ്‌കരിക്കാന്‍ ഇപ്പോള്‍ ശ്രമിക്കേണ്ടെന്നും കൈതപ്രം വ്യക്തമാക്കി.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top