Flash News

ബാങ്കോക്കില്‍ അക്രമി സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ ഇന്ത്യാക്കാരനടക്കം രണ്ടുപേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

October 8, 2018

6c798259d5bd7324154f0a39a41de73eതായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ അക്രമി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യാക്കാരനടക്കം രണ്ടുപേര്‍ മരിച്ചു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ടൂറിസ്റ്റുകളായി എത്തിയവരാണ് മരിച്ചതും പരിക്കേറ്റവരും. ബാങ്കോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഗാഖ്‌രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരുവിഭാഗം ഏറ്റുമുട്ടിയത്. എകെ47 ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. എന്നാല്‍ പ്രതികളിലാരെയും പിടികൂടാനായിട്ടില്ലെന്നു തായ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ ലാവോസില്‍നിന്നുള്ള ഇരുപത്തിയെട്ടുകാരനാണ്. പരുക്കേറ്റവരില്‍ രണ്ടു പേര്‍ തായ്‌ലന്‍ഡില്‍നിന്നുള്ളവരാണ്. ലാവോസില്‍നിന്നുള്ള ഒരാളും പരുക്കേറ്റു ചികിത്സയിലാണ് .

ടൂറിസ്റ്റുകള്‍ ബാങ്കോക്കിലെ ഒരു മാളിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ സമയത്തായിരുന്നു വെടിവയ്പ് നടന്നത്. ബസ് കാത്ത് പാര്‍ക്കിങ് സ്ഥലത്തു നില്‍ക്കുമ്പോള്‍ സമീപത്തെ സ്‌നൂക്കര്‍ ക്ലബില്‍നിന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഏതാനും സമയത്തിനകം ഇവര്‍ രണ്ടു വിഭാഗം തിരിഞ്ഞു സംഘട്ടനം തുടങ്ങി.

ഏകദേശം 20 പേര്‍ തമ്മിലായിരുന്നു സംഘട്ടനം നടന്നത് തോക്കും കത്തികളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്നു പേരാണു വെടിയുതിര്‍ത്തത്. പൊലീസ് എത്തും മുന്‍പേ എല്ലാവരും ഓടി രക്ഷപ്പെട്ടു.

40ae65e132c7fc8910fb884f138dc98d a90d35e5c4a47015f38167dd31c9f283-sld two-tourists-die-after-getting-caught-in-gunfight-between-rival-gangs-near-bangkok-platinum-mall-world-of-buzz-2 two-tourists-die-after-getting-caught-in-gunfight-between-rival-gangs-near-bangkok-platinum-mall-world-of-buzz-4 two-tourists-die-after-getting-caught-in-gunfight-between-rival-gangs-near-bangkok-platinum-mall-world-of-buzz-6

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top