Flash News

പ്രളയ ദുരിതാശ്വാസം; അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് മുസ്ലിം യൂത്ത് ലീഗ് സഹായവുമായെത്തി

October 8, 2018

youth-leagueആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച് വില്ലേജ് ഓഫീസിലും ബാങ്കിലും കയറിയിറങ്ങി നിരാശയിലായ സരോജിനിക്ക് കൈത്താങ്ങായി യൂത്ത് ലീഗ്. അഞ്ചിലേറെ തവണയാണ് പ്രളയദുരിതാശ്വാസ ധനസഹായത്തിനായി മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സഹോദരഭാര്യ സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടക്കാതെ വന്നതോടെ സഹായഹസ്തവുമായി മുസ്ലീം യൂത്ത് ലീഗ് നേരിട്ടെത്തി സഹായധനം കൈമാറി.

വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജിനിക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. പ്രളയ ദുരിതാശ്വാസമായ പതിനായിരം രൂപ കിട്ടാന്‍ സരോജിനി വില്ലേജ് ഓഫിസ് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസം വി.എസിന്റെ കുടുംബത്തിനു പോലും കിട്ടിയിട്ടില്ല എന്നറിഞ്ഞാണ് ആലപ്പുഴയിലെ യൂത്തു ലീഗുകാര്‍ പതിനായിരം രൂപ ധനസഹായവുമായി എത്തിയത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ പ്രസിഡന്റ് എ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പറവൂരിലെ സരോജിനിയമ്മയുടെ വീട്ടിലെത്തി 10,000 രൂപയുടെ സഹായം കൈമാറി.

ഇക്കഴിഞ്ഞ പ്രളയത്തില്‍ സരോജിനിയുടെ വീടിനകം വരെ വെള്ളം നിറഞ്ഞിരുന്നു. രണ്ടു മക്കളോടൊപ്പമാണ് പറവൂര്‍ അശോക ഭവനില്‍ കഴിയുന്നത്. താല്‍കാലിക സഹായം ലഭിച്ചെങ്കിലും സര്‍ക്കാര്‍ സഹായം എന്നെങ്കിലും കിട്ടില്ലേ എന്നായിരുന്നു സരോജിനി അമ്മയുടെ ചോദ്യം.

newsrupt2018-1026def4d1-8cb4-4f04-8e16-0b4674a2fe7bVS_SISTER_IN_LAW_jpg_image_784_410സര്‍ക്കാര്‍ സഹായം തേടി അഞ്ച് വട്ടമാണ് ഭര്‍ത്താവ് മരിച്ച വൃദ്ധ വില്ലേജ് ഓഫീസിന്റെ പടികള്‍ കയറി ഇറങ്ങിയത്. എന്നിട്ടും ദുരിതാശ്വാസം കിട്ടാക്കനിയാണ്. പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദരന്‍ പരേതനായ വി എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജിനി ഇന്നലെയും പറവൂര്‍ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തുക കിട്ടിയാല്‍ അല്‍പം ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പണം കിട്ടാതെ നിരാശ മാത്രം ബാക്കി.

ഓരോ പ്രാവശ്യവും ബാങ്കിലെത്തി അന്വേഷിക്കുമ്പോള്‍ തുക എത്തിയില്ലെന്നായിരിക്കും മറുപടി. കഴിഞ്ഞ 4 തവണയും ഇതേ മറുപടിയും അടുത്ത ദിവസം പ്രതീക്ഷിക്കാമെന്ന ആശ്വാസവാക്കും കേട്ടാണു സരോജിനി മടങ്ങിയത്. സഹായ വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കുന്നതു പൂര്‍ത്തിയായെന്ന് റവന്യു വകുപ്പ് അവകാശപ്പെട്ടത് സെപ്റ്റംബര്‍ 18ന്. അഞ്ചര ലക്ഷം പേര്‍ക്കാണു സഹായം കൈമാറിയതെന്നും അറിയിച്ചു.

എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് തെളിയിക്കുന്നതാണ് വിഎസിന്റെ ബന്ധുവിന് പോലും സഹായം ലഭിച്ചില്ലെന്നതിലൂടെ വ്യക്തമാകുന്നത്.പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നായി പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്.സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം പലര്‍ക്കും കാട്ടിതിരിക്കുന്ന സാഹചര്യത്തിന് പുറമേ പ്രളയ ബാധിതര്‍ക്കു കുടുംബശ്രീ വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വരെയുള്ള വായ്പാ പദ്ധതിയും ഇഴയുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top