Flash News

ഏഴാമത് എഫ്‌സിസി ടെക്‌സാസ് സോക്കര്‍ ടൂര്‍ണമെന്റ് ശനിയാഴ്ച; ലേണല്‍ തോമസ് പങ്കെടുക്കും

October 10, 2018

FCC_LanleThomasഡാളസ്: ടെക്‌സാസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്‌സിസി ആഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഒക്ടോബര്‍ 13 , 14 തീയതികളില്‍ ഡാലസില്‍ നടക്കും. എഫ്‌സിസി യുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു മുന്‍ സന്തോഷ് ട്രോഫി ടീമംഗവും എസ്ബിറ്റി ക്യാപറ്റനുമായിരുന്ന കേരള താരം ലേണല്‍ തോമസ് അതിഥിയായെത്തി കളിക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നതിനൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ഡാളസ് ജൂവിഷ് കമ്മ്യൂണിറ്റ് സെന്റര്‍ സോക്കര്‍ ഫീല്‍ഡിലാണ് (7900 Northaven Rd, Dallas, TX 75230) മത്സരങ്ങള്‍. ശനിയാഴ്ച ലീഗ് റൌണ്ട് മത്സരങ്ങളും ഞായാറാഴ്ച ക്വര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങളും നടക്കും.

ഡാലസ്‌ഫോര്‍ട്ട് വര്‍ത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ കരോള്‍ട്ടന്‍ കേന്ദ്രമാകി 2010ല്‍ ആരംഭിച്ച ക്ലബാണ് എഫ്‌സി കരോള്‍ട്ടന്‍. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), വിനു ചാക്കോ, മഞ്ചേഷ് ചാക്കോ, വര്‍ഗീസ് തോമസ് (ജോസ്), ഡിമ്പു ജോണ്‍, ജിബി ജോണ്‍, ജോബിന്‍ ഡാനിയേല്‍ (ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ഴ്‌സ്), മാത്യു മാത്യൂസ് (സാബു), മനോജ് പൗലോസ്, ലിനോയ് ജോയ്, മണി നായര്‍ (ടീം കോച്ചസ്) എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നു.

വിവിധ നഗരങ്ങളില്‍ നിന്നുള്ള ഒന്‍പതു മലയാളി ക്‌ളബുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. എല്‍ സൂനിയോ ലേക്ക് ഹൗസ് (ആദര്‍ശ് ഫിലിപ്, ഷിനു പുന്നൂസ്), എക്‌സ്പ്രസ് ഫാര്‍മസി കരോള്‍ട്ടന്‍ എന്നിവര്‍ ടൂര്‍ണമെന്റ് ഗ്രാന്റ് സ്‌പോണ്‍സേഴ്‌സും, വിനു ചാക്കോ (ബീം റിയല്‍റ്റി ) ഗോള്‍ഡ് സ്‌പോണ്‍സറും ആണ്. കായികപ്രേമികളേവരെയും മത്സരവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളറിയിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

FCC Lanel

fcc-flyer

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top