Flash News

അയ്യപ്പനെ രക്ഷിക്കാന്‍ ആരെയും ആശ്രയിക്കാതെ രാജകുടുംബവും സമരപ്പന്തലില്‍

October 12, 2018

sabarimala-3 (1)ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നുള്ള സുപ്രീം കോടതി ഉത്തരവ് ചോദ്യം ചെയ്ത് നാടുനീളെ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുമ്പോള്‍ വേറിട്ട സമരമുറകളുമായി പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നാമജപ യജ്ഞം ആരംഭിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ നിന്ന് വിട്ടുനിന്നു കൊണ്ട് രാവിലെ ഒന്‍പതു മണിക്ക് പന്തളം രാജുകുടുംബത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച നാമജപ യജ്ഞത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവിധി ഭക്തരാണ് പങ്കെടുക്കുന്നത്. അമ്പലപ്പുഴ, ആലങ്ങാട് സംഘക്കാര്‍ തിരുവാഭരണവാഹക സ്വാമിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. വൈകിട്ട് ആറുവരെയാണ് പ്രതിഷേധം. മണിമാളികയില്‍ ഇരിക്കുന്നവരാണ് രണ്ടു മുറിയില്‍ കൂടുതല്‍ ഇല്ലാത്ത പന്തളം രാജകുടുംബങ്ങളേ വിമര്‍ശിക്കുന്നതെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ് എന്‍ഡിഎയുടെ ലോംങ് മാര്‍ച്ച് കൊല്ലം ജില്ലയിലൂടെ യാത്ര തുടരുകയാണ്. പന്തളത്ത് നിന്ന് തുടങ്ങിയ എന്‍ഡിഎയുടെ മാര്‍ച്ച് കൊല്ലം ജില്ലയിലാണ് ഉള്ളത്. ചവറയില്‍ നിന്നാരംഭിച്ച ഇന്നത്തേ യാത്ര വൈകിട്ട് കൊല്ലത്ത് സമാപിക്കും. സംസ്ഥാന യുവതി പ്രവേശനം വിലക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടണമെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പാലായിലും വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന നാമജപയാത്ര നടന്നു. കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നാമജപം പാലാ നഗത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്തു.

അതേസമയം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരെ വര്‍ഗബഹുജനസംഘടനകളെ അണിനിരത്തി രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമായത്. ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് ആത്മഹത്യാപരമാണ്. കോണ്‍ഗ്രസിന്റെ അടിത്തറ ദുര്‍ബലമാകുമെന്നും അത് ബിജെപിക്ക് നേട്ടമാകുമെന്നും യോഗത്തില്‍ വിലയിരുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top