Flash News

മേല്‍ശാന്തി നറുക്കെടുപ്പിന്റെ മുന്നോടിയായ അഭിമുഖ പരീക്ഷാ ബോര്‍ഡില്‍ നിന്ന് കണ്ഠരര് മോഹനരെ വിലക്കി ഹൈക്കോടതി ഉത്തരവ്; നിര്‍ത്തിവെച്ച പരീക്ഷ തുടരാമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

October 12, 2018

12-4-753951_InPixioതിരുവനന്തപുരം: ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ കണ്ഠരര് മോഹനരെ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അഭിമുഖത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അഭിമുഖ പരീക്ഷ പുനരാരംഭിച്ചു.

തന്ത്രി കണ്ഠരര് മോഹനരും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഭിമുഖം മുടങ്ങിയിരുന്നു. മോഹനരെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കേസുള്ള കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ബോര്‍ഡിന്റെ നടപടി. എന്നാല്‍ കേസില്ലെന്നാണ് കണ്ഠര് മോഹനര് പറഞ്ഞത്. തര്‍ക്കമായതോടെ രാവിലെ 11 മണിക്ക് തുടങ്ങാനിരുന്ന അഭിമുഖം അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടുകയായിരുന്നു.

അഭിമുഖം നടത്താനുള്ള ബോര്‍ഡില്‍ തന്നെയും ഉള്‍പ്പെടുത്തണം എന്ന കണ്ഠര് മോഹനരരുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു അഭിമുഖ പരീക്ഷ നിര്‍ത്തി വെച്ചിരുന്നത്. എന്നാല്‍ നിലവിലെ രീതി തുടരാനുള്ള ഹൈക്കോടതി നിര്‍ദേശം വന്നതിനെ തുടര്‍ന്ന് പരീക്ഷ പുനരാരംഭിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് മുന്നോടിയായുള്ള അഭിമുഖ പരീക്ഷ നടന്നിരുന്നത്. രാവിലെ മുതല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി എണ്‍പതോളം മേല്‍ശാന്തിമാര്‍ എത്തിയിരുന്നു. അഭിമുഖത്തിനായുള്ള ബോര്‍ഡില്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠര് രാജീവരെയും കണ്ഠര് മോഹനരരുടെ മകനായ മഹേഷ് മോഹനരെയുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മഹേഷ് മോഹനര് അഭിമുഖത്തിന് എത്തിയിരുന്നില്ല.

കണ്ഠര് മോഹനരരര്‍ക്ക് എതിരെ 2006ല്‍ ഉണ്ടായ കേസിനെ തുടര്‍ന്ന് തന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. അതിനാലാണ് കണ്ഠര് മോഹനരര്‍ക്ക് പകരം മഹേഷ് മോഹനരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് മഹേഷ് മോഹനര്‍ അച്ഛനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന നിലപാട് ദേവസ്വം ബോര്‍ഡ് എടുത്തതിനെ തുടര്‍ന്ന് അഭിമുഖം മുടങ്ങുകയായിരുന്നു.

തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശം എത്തുകയായിരുന്നു. ബോര്‍ഡില്‍ അഭിമുഖത്തിന് സന്നദ്ധരായവരെ ഉള്‍പ്പെടുത്തി അഭിമുഖം തുടരാനും കോടതി നിര്‍ദേശിച്ചു. മഹേഷ് മോഹനര് ഇല്ലാതെയാണ് അഭിമുഖം പുനരാരംഭിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top