Flash News

ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

October 12, 2018 , സനീഷ് ചെങ്ങമനാട്

ISOസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ അവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി നടത്തുന്ന ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.

5 മുതൽ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായമനുസരിച്ച് ജൂനിയര്‍, സീനിയഎ, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കാം. ഒളിമ്പ്യാഡിന്റെ സിലബസ് ഫിസിക്സ്, കെമിസ്ടി, ബയോളജി, ഗണിതം, സ്‌പേസ് സയന്‍സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒളിമ്പ്യാഡില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താല്‍ നൂറു ശതമാനം ഓണ്‍ലൈന്‍ ആയാണ് ഒളിമ്പ്യാഡ് നടത്തുന്നത്.

രജിസ്റ്റേഷന് www.internationalspaceolympiad.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top