Flash News

നിഴല്‍ കവിത (കവിത)

October 12, 2018 , ജോസ്

kavithaഎന്റെ വഴികളില്‍ എനിക്കൊപ്പം
ദുഖത്തിലും സന്തോഷത്തിലും
സ്നേഹത്തിലും പ്രണയത്തിലും
എന്നെന്നും എനിക്കൊപ്പം ഉള്ള
എന്റെ നിഴലെ നിനക്ക് നന്ദി …

എങ്കിലും രാത്രിയുടെ കൂരിരുട്ടില്‍
പലപ്പോഴും എന്നില്‍ നിന്നും
നഷ്ടമാകുന്ന നിന്നെ തേടി
ദൂരെ ആരോ കൊളുത്തി വെച്ചൊരു
ദീപത്തിനരികിലേക്കു പോകാറുണ്ട്
ഞാൻ ഏകനായി …….

കാലമെത്രയായി നിനക്കൊപ്പം ഞാനും
എനിക്കൊപ്പം നീയും നടക്കുന്നു
ഇത്തിരി വെട്ടത്തിലും ഒത്തിരി
വെട്ടത്തിലും നീയുണ്ടായിരുന്നു
ഇന്നുമെന്റെ കൂട്ടായി ….

നടന്നു തീര്‍ത്ത വഴികളില്‍
എന്റെ സന്തോഷത്തില്‍ നീ
എനിക്കൊപ്പം ചിരിച്ചു
എന്റെ ദുഃഖത്തില്‍ നീ
എനിക്കൊപ്പം കണ്ണുനീര്‍ പൊഴിച്ചു …

എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു
നീ എന്നോട് പറഞ്ഞു
പിരിയില്ല നാം ഒരിക്കലുമെന്നു ….
എങ്കിലും പലപ്പോഴും
ചില മനുഷ്യ ബന്ധങ്ങള്‍ പോലെ
കാര്‍മേഘത്തിന്റെ മറവില്‍
ഒളിച്ചെത്തുന്ന ഇരുട്ടില്‍
നീ എന്നെ തനിച്ചാക്കി പോയി …..

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “നിഴല്‍ കവിത (കവിത)”

  1. JOSE VALLARIAN says:

    Thanks

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top