Flash News

തൃപ്തി ദേശായി ഈ മാസം 17-ന് തന്നെ ശബരിമലയിലെത്തുമെന്ന്

October 12, 2018

truptidesai-kVjE--621x414@LiveMintഭൂമാതാ ബ്രിഗേഡിയര്‍ നേതാവ് തൃപ്തി ദേശായ് ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്നു. അടുത്ത 17ന് താന്‍ ഇതിനായി കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായ് അറിയിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവുണ്ട്. അത് നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകും. സുപ്രീം കോടതി വിധി വന്നതിന് ശേഷം തനിക്ക് നേരെ വധഭീക്ഷണി വരുന്നുണ്ട്. എന്തൊക്കെ എതിര്‍പ്പുകളുണ്ടായാലും താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി പറഞ്ഞു.

അയ്യപ്പ സ്വാമിയെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്. ഇത് തന്റെ മൗലിക അവകാശമാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള വിധിയാണിതെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top