Flash News

മരിച്ചുപോയ അമ്മയെ ശബരിമല സമരത്തില്‍ കണ്ട് മകന്‍ ഞെട്ടി !!; സംഘ്പരിവാറിന്റെ മറ്റൊരു ഫോട്ടോഷോപ്പ് തന്ത്രം പാളി

October 12, 2018

newsrupt2018-100265a756-d2d4-4551-85d7-6846cd4a5b878b7b695c_2e0a_4d8b_8f52_62a0655296dcതന്റെ മരിച്ചുപോയ അമ്മ ശബരിമല സമരത്തില്‍ മറ്റു സ്ത്രീകളോടൊപ്പം മഞ്ഞ സാരിയുടുത്ത് നില്‍ക്കുന്നതു കണ്ട് മകന്‍ ഞെട്ടി. രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയ അമ്മയടങ്ങുന്ന ചിത്രം ഉപയോഗിച്ച് സംഘ്പരിവാര്‍ നടത്തുന്ന വ്യാജപ്രചരണം തുറന്നുകാട്ടി മകന്‍. ഈഴവസമുദായം ശബരിമല സമരത്തില്‍ പങ്കെടുക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് ശംഖൊലി എന്ന സംഘ്പരിവാര്‍ ഫെയ്‌സ്ബുക്ക് പേജാണ് ചിത്രം ഷെയര്‍ ചെയ്തത്.

എസ്എന്‍ഡിപി നേതാവ് ‘വെള്ളാപ്പള്ളി നടേശനെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപയാത്രയില്‍ അണിചേര്‍ന്നുകഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പസ്വാമി എന്ന് ശ്രീനാരായണീയര്‍’ എന്ന വിവരണം ചിത്രത്തിനൊപ്പം നല്‍കി. മഞ്ഞ വസ്ത്രം ധരിച്ച് സ്ത്രീകള്‍ കൂട്ടം കൂടി നില്‍ക്കുന്ന ഫോട്ടോയും ഒപ്പമിട്ടിരുന്നു.

ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഫോട്ടോയിലുള്ള ഒരാളുടെ മകന്‍ രംഗത്തെത്തുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മരിച്ചുപോയ തന്റെ അമ്മയാണ് ചിത്രത്തിലുള്ളതെന്ന് ബാബു പിഎസ് എന്നയാള്‍ ഫെയ്‌സ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന അമ്മയെ ബാബു കൃത്യമായി കാണിച്ചു തരുന്നുമുണ്ട്.

“ഇത് രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ട എന്റെ അമ്മയാ. എന്റെ അമ്മ എപ്പോഴാടാ നാമജപഘോഷയാത്രയ്ക്ക് പോയത്? ഇതു പോസ്റ്റ് ചെയ്തവനെ ശബരിമലയ്ക്കല്ല, ഊളംപാറക്കാണ് കൊണ്ടു പോകേണ്ടത്.

ബാബു പിഎസ്

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top