Flash News

മീ ടൂ വിവാദം കത്തിപ്പടരുന്നു; ഷാ രുഖ് ഖാന്റെ സുഹൃത്ത് കരിം മൊറാനി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി മറ്റൊരു നടി

October 13, 2018

MeToo-Movement-Producer-Karim-Morani-Of-Chennai-Express-Famed-Accused-Of-Rape‘മീ ടൂ’ വിവാദക്കൊടുങ്കാറ്റില്‍ പെട്ട് ആടിയുലയുന്ന ബോളിവുഡ് സിനിമാ മേഖലയില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി. തങ്ങളെ ശാരീരികമായി ഉപദ്രവിച്ചവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി നിരവധി പേരാണ് ഓരോ ദിവസവും കടന്നു വരുന്നത്. ഇപ്പോള്‍ ഇതാ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി നടി സലോനി ചോപ്രയാണ് രംഗത്തെത്തിയത്. നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്ന ആരോപണമാണ് നടി ഉന്നയിച്ചത്. 2011മുതല്‍ സാജിദിന്റെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവര്‍ പറഞ്ഞു.

സലോനി ചോപ്രയുടെ ആരോപണത്തിന് പിന്നാലെ മറ്റൊരു നടിയും സിനിമ നിര്‍മാതാവായ കരിം മൊറാനിക്കെതിരെ ആരോപണവുമായി എത്തിയിരുന്നു. ഡല്‍ഹി സ്വദേശിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നില്‍ പീഡനം തുറന്നുപറഞ്ഞത്. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി ആണ് അവര്‍ വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാന് നായകനായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് മൊറാനി.

മെറാനി മദ്യം നല്‍കി ബോധരഹിതയാക്കിയാണ് തന്നെ കീഴ്‌പ്പെടുത്തിയതെന്ന് ഇവര്‍ ആരോപിക്കുന്നു. സിനിമയുടെ ബന്ധപ്പെട്ട് ഹോട്ടല്‍മുറിയില്‍ താമസിക്കുകയായിരുന്നു ഞാന്‍. മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേയ്ക്ക് കയറി വന്നു. മദ്യം ഉപയോഗിക്കുന്നയാളല്ല ഞാന്‍. പക്ഷേ മൊറാനി ബലപ്രയോഗത്തിലൂടെ എന്നെ കുടിപ്പിച്ചു. മദ്യലഹരിയില്‍ ബോധരഹിതയായ എന്നെ അയാള്‍ മതിവരുവോളം ഉപയോഗിച്ചു. ഉറക്കമുണര്‍ന്നപ്പോള്‍ സഹിക്കാന്‍ വയ്യാത്ത വേദനയോടോപ്പം എന്റെ ശരീരത്തില്‍ മുഴുവന്‍ ക്ഷതങ്ങളായിരുന്നു. 21 വയസ് മാത്രമായിരുന്നു എന്റെ പ്രായം. അച്ഛനോളം പ്രായമുളള ഒരു മനുഷ്യന്റെ ക്രൂരവിനോദത്തിന് ഇരയാകുകയായിരുന്നു ഞാന്‍. മാനസികവും ശാരീരികവുമായി ഞാന്‍ തളര്‍ന്നു.

പിന്നീട് ഇതേപറ്റി മൊറാനിയോട് ചോദിച്ചപ്പോള്‍ അയാള്‍ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആരെങ്കിലും അറിഞ്ഞാല്‍ എന്റെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. അതിനുശേഷം സിനിമയില്‍ നിന്ന് ഞാന്‍ വിട്ടു നിന്നു. മറ്റുളളരോട് സംസാരിക്കാന്‍ പോലും എനിക്ക് ഭയമായിരുന്നു. പുറംലോകം കാണാതെ ജീവിക്കുകയായിരുന്നു ഞാന്‍.

പിന്നീട് 2015 സെപ്തംബര്‍ 12ന് അയാള്‍ എന്നെ വീണ്ടും വിളിപ്പിച്ചു. ഹൈദരാബാദിലെ ഫിലിംസിറ്റിയില്‍ ഗത്യന്തരമില്ലാതെ എനിക്ക് ചെല്ലേണ്ടി വന്നു. ചെന്നില്ലെങ്കില്‍ എന്റെ കുടുംബാംഗങ്ങളുടെ ഫോണില്‍ എന്റെ നഗ്‌നചിത്രമെത്തുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. നഗ്‌നചിത്രങ്ങള്‍ കാണിച്ച് എന്നെ വീണ്ടും ഭീഷണിപ്പെടുത്തി. വീണ്ടും എന്നെ അയാള്‍ പീഡിപ്പിച്ചു. തൊട്ടടുത്ത മുറികളില്‍ ഷാരുഖ് ഖാനും വരുണ്‍ ധവാനും രോഹിത് ഷെട്ടിയുമുണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. എന്നെ പുറത്തുവിടാതെ മണിക്കൂറുകള്‍ തടഞ്ഞുവെച്ച പീഡിപ്പിച്ചു. നിര്‍വാഹമില്ലാതെയാണ് ഞാന്‍ ഒടുവില്‍ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.

ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരും ഗൗനിച്ചില്ല. അയാള്‍ വലിയ നിര്‍മ്മാതാവാണ്. ഉന്നതങ്ങളില്‍ പിടിയുളളയാള്‍. അതുകൊണ്ടാകാം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നത്. എത്രമാത്രം ഭീകരമായിരുന്നു ആ ദിനങ്ങള്‍ എന്നു പോലും എനിക്കു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ ഭാഗം വാദിക്കാന്‍ ഒരു വക്കീല്‍ പോലും തയ്യാറായില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്രമായിരുന്നു ആശ്രയം. അവരും അയാളുടെ സ്വാധീനവലയത്തിലാണെന്ന് എനിക്കു തോന്നി. എന്നോട് സംസാരിക്കാന്‍ സമയമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. ജില്ലാ കോടതിയില്‍ വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാനായി ആവശ്യപ്പെട്ടു. കോടതിയില്‍ മനോവ്യഥയോടെ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാന്‍. നഗ്‌നചിത്രവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഫോണില്‍ കൃതിമത്വം കാട്ടിയാണ് മൊറാനി രക്ഷപ്പെട്ടത്. കോടതി അയാള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കി.

ഷാരൂഖ് ഖാനെ സഹപ്രവര്‍ത്തകയെന്ന നിലയ്ക്കപ്പുറം ഏറെ പരിചയമില്ല. അദ്ദേഹത്തെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കണമെന്ന് ആഗ്രഹവുമില്ല. ഷാരൂഖ് ഖാനെ പോലെയുളള ഒരു താരത്തിന് എങ്ങനെയാണ് മൊറാനിയെ പോലെയുളള ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരെ കേസുണ്ട്. അഴിമതി ആരോപണമുളള പീഡനക്കേസില്‍ പ്രതിയായിട്ടുളള ഒരാള്‍ക്കൊപ്പം ഷാരൂഖിനെ പോലെയൊരാള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു നടി പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top