Flash News

ഡാളസ്, ഫിലഡല്‍ഫിയ ഫൊറോനകളില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ് നാളെ

October 13, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

smc-logo01ഹൂസ്റ്റണ്‍: 2019 ല്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനയിലും , ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനയിലും ഒക്ടോബര്‍ 14 നു നടക്കും.

സീറോ മലബാര്‍ രൂപതാ മെത്രാനും കണ്‍വന്‍ഷന്‍ രക്ഷാധികാരിയുമായ മാര്‍. ജേക്കബ് അങ്ങാടിയത്ത് നാളെ നടക്കുന്ന ഡാളസിലെ കിക്കോഫ് ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെ 8:30 നു മാര്‍. അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയെ തുടര്‍ന്നാണ് ഉദ്ഘാടന പരിപാടികള്‍. ഇടവക വികാരി ഫാ ജോഷി എളമ്പാശ്ശേരില്‍, മോന്‍സി വലിയവീട് , മന്‍ജിത് കൈനിക്കര (കോ ഓര്‍ഡിനേറ്റേഴ്‌സ് ) എന്നിവര്‍ നേതൃത്വം നല്‍കും.

രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനയില്‍ ഞായാറാഴ്ച രാവിലെ 11 മണിക്ക് വി. കുര്ബാനയര്‍പ്പിച്ചു കിക്കോഫ് ചടങ്ങുകളില്‍ പങ്കെടുക്കും. ഫാ വിനോദ് മഠത്തിപ്പറമ്പില്‍ ഇടവക വികാരിയും , ജോര്‍ജി വി ജോര്‍ജ്, ഷാജി മിറ്റത്താനി, അമയ് ജോര്‍ജ്, അഭിലാഷ് രാജന്‍, റോഷന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top