Flash News
എറണാകുളം നഗരത്തിൽ വന്‍ അഗ്നിബാധ; ആളപായമില്ല   ****    ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****   

ഫാ. ജോസ് കണ്ടത്തിക്കുടി നേതൃത്വം നല്‍കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം നവംബര്‍ 9-ന് പുറപ്പെടുന്നു

October 13, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_83515512ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവക വികാരി റവ.ഫാ. ജോസ് കണ്ടത്തിക്കുടി നയിക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം നവംബര്‍ 9-ന് ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെടുന്നു.

ഏതൊരു ക്രിസ്ത്യാനിയുടേയും ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് വിശുദ്ധനാട് സന്ദര്‍ശനം. ഇസ്രായേല്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ബൈബിളിലെ പുതിയ നിയമത്തിലും പഴയ നിയമത്തിലും പ്രതിപാദിച്ചിട്ടുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹു. ജോസ് അച്ചന്റെ ബൈബിള്‍ ജ്ഞാനവും, നിരവധി തവണ തീര്‍ത്ഥാടനം നയിച്ചതിന്റെ അറിവും പുതിയ തീര്‍ത്ഥാടകര്‍ക്ക് സഹായകരമായിരിക്കും.

നവംബര്‍ 9-ന് പുറപ്പെടുന്ന സംഘം 20-ന് തിരികെ എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസ് കണ്ടത്തിക്കുട്ടി (201 681 6021), വിനു വാതപ്പള്ളി (914 602 2137).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top