Flash News

മൈക്കിള്‍ ചുഴലിക്കാറ്റ്; പതിനേഴു പേര്‍ മരിച്ചു; ആയിരങ്ങളെ കാണാതായി

October 13, 2018 , പി പി ചെറിയാന്‍

weather-ഫ്‌ളോറിഡ: ഫ്ലോറിഡയിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച മൈക്കിള്‍ ചുഴലിക്കാറ്റില്‍ ചുരുങ്ങിയത് 17 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങളെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

സന്ദര്‍ശകരുടെ പറുദീസയായി അറിയപ്പെടുന്ന പനാമ ബീച്ച് ചുഴലിക്കാറ്റ് ആകെ തകര്‍ത്തെറിഞ്ഞു. ഫ്ലോറിഡ പാന്‍ഹാന്‍ഡില്‍ (PANHANDLE) പ്രദേശങ്ങളിലും കനത്ത നാശം വിതച്ചു.

155 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് മെക്‌സിക്കോ ബീച്ച്, ജോര്‍ജിയ, വിര്‍ജീനിയ, നോര്‍ത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കനത്തനാശം വിതച്ചു കടന്നുപോയി.

മരിച്ച 17 പേര്‍ക്ക് പുറമെ 2,100 ല്‍ പരം ആളുകളെ കാണാതായിട്ടുണ്ടെന്നു ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി വക്താവ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും ശക്തമായി വീശിയടിച്ച ചുഴലികളില്‍ മൂന്നാമത്തേതാണ് മൈക്കിള്‍.

ചുഴലിയോടൊപ്പം വെള്ളപ്പൊക്കവും രൂക്ഷമായതോടെ, ആയിരക്കണക്കിന് വീടുകളിലെ വൈദ്യുത ബന്ധം തകരാറിലായി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും വീടുകളില്‍ കുടുങ്ങിപ്പോയവര്‍ക്കും ഭക്ഷണമെത്തിക്കുന്നതിനും കര നാവിക വ്യോമ സേനാംഗങ്ങള്‍ക്കൊപ്പം, കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. കാണാതായവരെക്കുറിച്ചു ആയിരക്കണക്കിനു ഫോണ്‍ കോളുകളാണു ലഭിക്കുന്നതെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

help hurricane-michael- michaelfriday


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top