Flash News

വംശ വെറിയനായിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഞങ്ങളുടെ രാജ്യത്ത് വെണ്ടെന്ന് ആഫിക്കന്‍ രാജ്യമായ മലാവി

October 13, 2018

gandhi_statueമഹാത്മാഗാന്ധി വംശ വെറിയനായിരുന്നുവെന്നും, ആഫിക്കയിലെ വര്‍ണ്ണ വിവേചന കാലത്ത് കറുത്ത വര്‍ഗക്കാരെ തരം തിരിച്ചു കണ്ട വ്യക്തിയാണെന്നും, അങ്ങനെയൊരു വ്യക്തിയുടെ പ്രതിമ തങ്ങളുടെ രാജ്യത്ത് സ്ഥാപിക്കരുതെന്നുമുള്ള കനത്ത പ്രതിഷേധവുമായി ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ 3000ത്തോളം പേര്‍ ഒപ്പിട്ട നിവേദനം.

മലാവിയുടെ വാണിജ്യ തലസ്ഥാനമായ ബ്ലാന്‍ഡെയ്‌റില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന 10 ദശലക്ഷം രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമായി ഗാന്ധി പ്രതിമയും നിര്‍മ്മിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ മലാവിയിലെ ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധി, ആഫ്രിക്കയിലെ വര്‍ണവിവേചനകാലത്ത് കറുത്ത വര്‍ഗ്ഗക്കാരെ തരംതിരിച്ചു കണ്ടിരുന്നു എന്നും മലാവിക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. Gandhi Must Fall എന്ന പേരില്‍ ഒരു പ്രചരണ പരിപാടിയാണ് ഒരുകൂട്ടം ആളുകള്‍ നടത്തുന്നത്. ഗാന്ധി വംശവെറിയുള്ളയാളാണ് എന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം മലാവി സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു. 1964 മുതല്‍ ഇന്ത്യ – മലാവി നയതന്ത്ര ബന്ധം തുടരുകയാണ്. മലാവിക്ക് ഏറ്റവും അധികം സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ഇന്ത്യ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top