Flash News

ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തില്‍ പീഡന വിവരം പറഞ്ഞ രേവതി പുലിവാലു പിടിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മറച്ചു വെച്ചതിന് കേസെടുക്കണമെന്ന് പോലീസില്‍ പരാതി

October 13, 2018

revathyഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പറഞ്ഞ രേവതി പുലിവാലു പിടിച്ചു. പീഡനവിവരം പോലീസിലറിയിക്കാതെ മറച്ചുവെച്ചതിനാണ് രേവതിക്കെതിരെ കേസെടുക്കണമെന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അഡ്വ. ജിയാസ് ജമാലാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡ്ബ്ല്യൂസിസിയുടെ പത്ര സമ്മേളനത്തിൽ രേവതി വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പൊലീസിന് ജമാൽ പരാതി നൽകിയിരിക്കുന്നത്.

നടിമാരുടെ സംഘടനയുടെ പത്രസമ്മേളനത്തിൽ മലയാള സിനിമാ മേഖലയിൽ പീഡനം നിലനിൽക്കുന്നുണ്ടെന്ന് രേവതി വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിംഗിനെത്തിയ പതിനേഴുകാരി പാതിരാത്രിയിൽ തന്റെ വാതിയലിൽ മുട്ടുകയും ചേച്ചി എന്നെ രക്ഷിക്കണമെന്ന് കരഞ്ഞു പറയുകയും ചെയ്തതായി രേവതി പറഞ്ഞിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട ഗൗരവകരമായ കുറ്റമാകയാൽ പീഡനം നടത്തിയ വ്യക്തികൾക്കെതിരെ കേസ് എടുക്കേണ്ടതുണ്ട്. പ്രസ്തുത സംഭവം നടന്നിട്ട് ഒന്നരവർഷത്തോളമായെന്നും ഈ സമയമെല്ലാം രേവതി പീഡനവിവരം മറച്ചുവയ്ക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെയും പീഡനം മറച്ചുവെച്ച് കുറ്റാകൃത്യത്തിന് കൂട്ടുനിന്ന രേവതിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരൻ ഉയർത്തുന്ന ആവശ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top