Flash News

മോഹന്‍‌ലാലിനെ വിമര്‍ശിച്ച ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അസഭ്യ വര്‍ഷം

October 14, 2018

WCC-1 (1)സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം. താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും വാര്‍ത്താ സമ്മേളനത്തിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നടിമാരെ അവഹേളിച്ച് പ്രമുഖ നടന്‍മാരുടെ ഫാന്‍സാണ് രംഗത്ത് വന്നിട്ടുള്ളത്. ഫെയ്‌സ്ബുക്ക് പേജിലും സോഷ്യല്‍ മീഡിയയിലും നടിമാര്‍ക്ക് നേരെ അശ്ലീല പദപ്രയോഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പാര്‍വതിക്കും രേവതിക്കും റിമയ്ക്കുമെല്ലാമെതിരെ കടുത്ത അസഭ്യവര്‍ഷവും വ്യക്തിഹത്യയുമാണ് പേജില്‍ നടത്തുന്നത്.

മീടു വല്ലതും ഉണ്ടോയെന്നും ഇമ്മാതിരി ടോക്ക് നടത്തിയാല്‍ അടിച്ചാല്‍ ചെപ്പ അടിച്ചു പൊട്ടിക്കണമെന്നുമുള്ള നിരവധി കമന്റുകളാണ് ചിലര്‍ പേജില്‍ നിറയ്ക്കുന്നത്. ലാലേട്ടന് എതിരെ നാക്ക് പൊക്കിയ എല്ലാവളുമാരും ഒരുങ്ങി ഇരുന്നോ, ഇനി നീ ഒന്നും മലയാള സിനിമ കാണില്ല, വേറെ വല്ല പണിക്കും പോടീ തള്ളമാരെ.മോഹന്‍ലാല്‍ ഞങ്ങളെ നടിമാരെന്ന് വിളിച്ച് ആക്ഷേപിച്ചെന്നു ??. പിന്നെ നടിമാരെ നടിമാര്‍ എന്നല്ലാതെ വെടികള്‍ എന്നുവിളിക്കണോ, നീ ഒക്കെ ശബ്ദിച്ചാ ലാലേട്ടന് വെറും മുടിയാ മുടി, തുടങ്ങി വെടിയെന്നും ഫെമിനിച്ചികളെന്നും വിളിച്ച് കേട്ടാലറയ്ക്കുന്ന തെറിയും അസഭ്യവുമാണ് പേജില്‍ നിറച്ചിരിക്കുന്നത്.

b-unniഅതിനിടെ ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍. ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നുമാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. സാങ്കേതിക പ്രവര്‍ത്തകന്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. അര്‍ച്ചനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായി എന്നായിരുന്നു അര്‍ച്ചനയുടെ ആരോപണം. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നായിരുന്നു അര്‍ച്ചന പത്മിനിയുടെ ആരോപണം. ഇത് ശരിയല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

കുറ്റാരോപിതനായ ദിലീപിനെ വച്ച് സിനിമയെടുക്കമെന്ന് പറഞ്ഞ ബി.ഉണ്ണികൃഷണനെതിരെ റിമ കല്ലിങ്കലും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്, കുറ്റക്കാരനല്ല. ദിലീപിനെ വച്ച് സിനിമ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top