Flash News

കനത്ത മഴയിലും ഉല്ലാസവേള ഉത്സവമാക്കി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ അംഗങ്ങള്‍

October 14, 2018 , എബി മക്കപ്പുഴ

pic2ഡാളസ്: കനത്ത മഴയെ അവഗണിച്ചു സെന്റ് പോള്‍സ് മാര്‍ത്തോമാ അംഗങ്ങള്‍ ഒന്നിച്ചു കൂടിയ ഉല്ലാസവേള ആനന്ദത്തിന്റെയും, ആത്മീക കൂട്ടായ്മയുടെയും മുഹൂര്‍ത്തമാക്കി മാറ്റി.

ഡാളസിലെ അതിമനോഹരമായ സണ്ണിവെയ്ല്‍ സിറ്റിയിലായിരുന്നു ഉല്ലാസവേള ഒരുക്കിയത്. ശനിയാഴ്ച രാവിലെ 9:30ന് റവ. മാത്യു ജോസഫിന്റെ പ്രാര്‍ത്ഥനയോടുകൂടി തുടക്കമിട്ട ഉല്ലാസവേളയില്‍ സണ്ണിവെയ്ല്‍ സിറ്റി മേയര്‍ സജി പി ജോര്‍ജ് പാരിഷ് അംഗങ്ങളോടൊത്തു ആനന്ദ മുഹൂര്‍ത്തത്തെ ധന്യമാക്കി.

കനത്ത മഴയെത്തുടര്‍ന്ന് പവിലിയനിലാണ് ഉല്ലാസവേള നടന്നത്. ഡോ. നിഷയുടെ ഗാനത്തോടെ ആരംഭിച്ച പരിപാടി തമാശകളും, കുസൃതി ചോദ്യങ്ങളും കൊണ്ട് ചിരിയുടെ ലോകത്തേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടു പോയി.

പാരിഷ് അംഗങ്ങള്‍ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന രീതിയിലുള്ള വിഭവസമാഹാരമായിരുന്നു പള്ളി കൈക്കാര്‍ കരുതിയത്. നാടന്‍ ചക്ക, നാടന്‍ കപ്പ , ചേമ്പ്, ചേന തൊട്ടു മുക്കി കഴിക്കുവാന്‍ തേങ്ങാ ചമ്മന്തി, കൊഞ്ച് ചമ്മന്തി, മീന്‍ കറി, മീന്‍ പീര തുടങ്ങിയവക്ക് പുറമെ ബാര്‍ബിക്യു, ഹോട്ട് ഡോഗ്, ഹാംബര്‍ഗര്‍ തുടങ്ങിയ ഇഗ്ലീഷ് വിഭവങ്ങളും ആയപ്പോള്‍ ഉല്ലാസവേള പൂര്‍ണതയില്‍ ആയെന്നു പറയാം.

വികാരി അച്ചന്‍ ഉല്ലാസവേളയില്‍ പാട്ടുകള്‍ പാടിയപ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു. കുഞ്ഞു – സുശീല ദമ്പതികള്‍, രാജന്‍കുഞ്ഞ്- നിര്‍മല ദമ്പതികളും യുഗ്മ ഗാനങ്ങളും, മിനി, സുജ, തുടങ്ങിയവര്‍ സോളോയും അവതരിപ്പിച്ചു.

കുഞ്ഞും വീട്ടുകാരും ചേര്‍ന്ന് നടത്തിയ സിനിമാറ്റിക് ഡാന്‍സ് കാണികള്‍ക്ക് ഹരം പകര്‍ന്നു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല.

അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന പാരിഷ് അംഗങ്ങളുടെ ഉല്ലാസവേള ജോലിത്തിരക്കില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ജനങ്ങള്‍ക്ക് അല്പം മാനസികോല്ലാസം നല്‍കിയ നിമിഷങ്ങളായിരുന്നു.

Newsimg2_13851789pic3 pic7 pic12 pic13


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top