Flash News

ബി ഉണ്ണികൃഷ്ണനെക്കുറിച്ച് അര്‍ച്ചന പത്മിനി പറഞ്ഞതാണ് ശരി; ഷെറിന്‍ സ്റ്റാന്‍ലിനെ സസ്പെന്‍ഡ് ചെയ്തിട്ടില്ല

October 14, 2018

newsrupt2018-1029415a91-6dcb-43b7-a6fc-1a7612dc3f58b_unnikrishnanനടിമാരുടെ സംഘടന ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണം ശരിവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ഷെറിന്‍ സ്റ്റാന്‍ലിക്ക് അബദ്ധം പറ്റിപ്പോയെന്ന് ബാദുഷ പറഞ്ഞു. ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ബാദുഷയുടെ അസിസ്റ്റന്റായിരുന്നു ഷെറിന്‍ സ്റ്റാന്‍ലി.

ഷെറിന്‍ സസ്‌പെന്‍ഷനിലാണെന്നായിരുന്നു ഫെഫ്കയുടെ വാദം. ഈ വാദത്തെയാണ് ബാദുഷ തള്ളിക്കളയുന്നത്. ഷെറിന്‍ സ്റ്റാന്‍ലിക്ക് അബദ്ധം സംഭവിച്ചതാണെന്നും ബാദുഷ പറഞ്ഞു.

ഡബ്ലിയുസിസിയ്ക്കും അര്‍ച്ചനയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ പ്രതികരണം. വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമാണ് നടപടി. അര്‍ച്ചന പത്മിനി ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ മാറ്റിയിരുന്നെന്ന് ഫെഫ്ക നേതാവ് ആരോപിച്ചു. ദിലീപിനെ നായകനാക്കി ചിത്രം എടുക്കുന്നതില്‍ തെറ്റില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘പുള്ളിക്കാരന്‍ സ്റ്റാറാ’ ചിത്രീകരിക്കുന്നതിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനേക്കുറിച്ച് പലതവണ പരാതി നല്‍കിയിട്ടും ബി ഉണ്ണികൃഷ്ണനില്‍ നിന്നോ സിബി മലയിലില്‍ നിന്നോ യാതൊരുവിധത്തിലുമുള്ള നടപടിയും ഉണ്ടായില്ലെന്നും അര്‍ച്ചന പറഞ്ഞു. ഡബ്ലിയുസിസി എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അര്‍ച്ചനയുടെ പ്രതികരണം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ സഹായിയായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് ഉപദ്രവം ഉണ്ടായതിന് ശേഷം ഫെഫ്കയുടെ ഓഫീസില്‍ നേരിട്ട് ചെന്ന് വരെ താന്‍ പരാതി കൊടുത്തതാണ്. രണ്ട് തവണ ഇ മെയില്‍ അയച്ചു. പല പ്രാവശ്യം പുറകെ നടന്നു. പക്ഷെ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമാരംഗത്ത് ജോലി ചെയ്യുകയാണ്. ഇനി വയ്യെന്നും ഇവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അര്‍ച്ചന പറഞ്ഞു.

ഈ ഇന്‍ഡസ്ട്രിയിലെ രീതികള്‍ തനിക്ക് അറിയില്ല. അധിക്ഷേപം ഭയന്നാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നത്. സ്വതന്ത്രസിനിമകളുടെ ഭാഗമാണ് താന്‍. ബി ഉണ്ണികൃഷ്ണന്‍ പിന്നീട് നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതന് വേണ്ടി സിനിമ പിടിയ്ക്കുന്നു എന്നാണ് അറിഞ്ഞതെന്നും അര്‍ച്ചന പറഞ്ഞു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top