Flash News

ന്യൂയോര്‍ക്ക് സെന്‍റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം

October 14, 2018 , ജോസ് കണിയാലി

thirunnal 4ന്യൂയോര്‍ക്ക്: പരിശുദ്ധ ദൈവമാതാവിന്‍റെ കരുതലും പരിലാളനയും ആവോളം അനുഭവിക്കുന്ന ന്യൂയോര്‍ക്ക് സെന്‍ റ്മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥയായ കന്യകാ മറിയത്തിന്‍റെ തിരുനാള്‍ ആഘോഷിച്ചു. ദൈവാനുഗ്രഹത്തിലൂടെ സംജാതമായ അനുകൂല കാലാവസ്ഥ ആഘോഷദിനത്തിന്‍റെ മാറ്റുയര്‍ത്തി. നാല്‍പ്പത് സ്പോണ്‍സര്‍മാര്‍ എന്ന റിക്കാര്‍ഡിട്ട ആഘോഷ ചടങ്ങുകള്‍ വിശ്വാസികളുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി.

ചിക്കാഗോ സെന്റ് തോമസ് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തായിരുന്നു മുഖ്യ കാര്‍മ്മികന്‍. ഫാ. സിയ പളളിത്തുരുത്തേല്‍, ഫാ. ജോയി ചെങ്ങാളന്‍, ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ജപമാലയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സപൊണ്‍സര്‍മാര്‍ക്കൊപ്പമുളള ഒപ്പ മോറിസ് പ്രദക്ഷിണം. സ്പൊണ്‍സര്‍മാരെ അവരോധിച്ച ശേഷമായിരുന്നു ലദീഞ്ഞും ബലിയര്‍പ്പണവും.

കത്തോലിക്കാ സഭയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ സാന്നിധ്യവും പ്രാധാന്യവുമാണ് തിരുനാള്‍ സന്ദേശത്തില്‍ മാര്‍ അങ്ങാടിയത്ത് പ്രഘോഷിച്ചത്. നമ്മുടെ വിശ്വാസ സംരക്ഷണത്തിനും കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പിനും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാണ് അനിവാര്യമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

കുര്‍ബാനക്കു ശേഷം ഓള്‍ഡ് ബെത്ത്പേജിലുളള ദേവാലയാങ്കണം ചുറ്റിയുളള പ്രദക്ഷിണവും ഉണ്‍ായിരുന്നു. പത്തു ദിവസത്തെ കൊന്ത നമസ്കാരത്തിന് സമാപനം കുറിച്ചുകൊണ്ടുളള തിരുനാള്‍ മാതാവിന് വണക്കം അര്‍പ്പിച്ച് സമാപിച്ചു.

thirunnal 1 thirunnal 2 thirunnal 3 thirunnal 5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top