Flash News

എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ഞാന്‍ ശബരിമല ചവിട്ടുമെന്ന് കോളേജ് അദ്ധ്യാപിക

October 14, 2018

reshmaകണ്ണൂർ: ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സുപ്രിം കോടതി വിധി വന്നതുമുതല്‍ നിരവധി സ്ത്രീകള്‍ മല ചവിട്ടാന്‍ സന്നദ്ധരാകുന്നുണ്ടെങ്കിലും മറു വശത്ത് പ്രതിഷേധങ്ങളും ദിനം‌പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങളായി മാലയിടാതെ കണ്ണൂരില്‍ നിന്നൊരു അധ്യാപിക മണ്ഡല വൃതം നോക്കാറുണ്ട്. ഇത്തവണ വിശ്വാസിയായി മുഴുവൻ ആചാര വിധികളോടും കൂടി മല ചവിട്ടാനൊരുങ്ങിയിരിക്കുകയാണ് ഈ കോളേജ് അധ്യപിക. തന്‍റെ ഫേസ്ബുക്ക് പോസ്ററിലൂടെയാണ് അധ്യാപിക രേഷ്മ മല ചവിട്ടുന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതിനായി സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു.

രേഷ്മ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top