Flash News

എം.ടി.യുടെ ‘രണ്ടാമൂഴം’ വഴിത്തിരിവില്‍; തന്ന വാക്ക് ഞാന്‍ നിറവേറ്റുമെന്ന് എം.ടി.യോട് സം‌വിധായകന്‍

October 15, 2018

confirmed-big-news-randamoozham-wayകോഴിക്കോട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രമെന്ന ഖ്യാതി പരത്തിയ രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വഴിത്തിരിവ്. സിനിമ വൈകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചുചോദിച്ച എംടി വാസുദേവന്‍ നായരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സന്ദര്‍ശിച്ചു. ഇന്നലെ രാത്രി എംടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശ്രീകുമാര്‍ മേനോന്‍ എംടിയോട് ക്ഷമ ചോദിക്കുകയും തന്ന വാക്ക് നിറവേറ്റുമെന്ന് അറിയിക്കുകയും ചെയ്തു.

പറഞ്ഞ സമയത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുകയോ പൂര്‍ത്തിയാക്കുകയോ ചെയ്യാത്തതിനെത്തുടര്‍ന്നാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ തിരികെചോദിച്ചതും നിയമനടപടികളുമായി മുന്നോട്ട് പോയതും. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ശ്രീകുമാര്‍ മേനോന്‍ കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്നും അറിയിച്ചു. കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്ക. അത് പരിഹരിക്കാന്‍ കഴിഞ്ഞെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അതിന് താന്‍ ക്ഷമ ചോദിച്ചു. ഒടിയന്റെ കാര്യങ്ങളും വിശേഷണങ്ങളും പങ്കുവെച്ചു. പ്രോജക്ടിലെ ഇതുവരെയുള്ള മുന്നോട്ട് പോക്കിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. ഈ പ്രശ്‌നം ഒരു നിയമയുദ്ധത്തിലേക്ക് പോകില്ലെന്നാണ് വിശ്വസിക്കുന്നത്. രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരക്കാര്‍ സമയം പാഴാക്കുകയാണ്.

ഇതെല്ലാം ഭംഗിയായി ഉടനെ തീരും. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗവും റിലീസ് ചെയ്യാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ശ്രീകുമാര്‍ മോനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി.

അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top