Flash News

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

October 15, 2018

newsrupt2018-10fc56c9c7-a311-4613-8f25-6f2e3664a7f9francoകൊച്ചി:  ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ. കേരളത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉപാധി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാം ജാമ്യ ഹര്‍ജിയിലാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴെല്ലാം താന്‍ കൃത്യമായി ഹാജരായിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ലെന്നും ബിഷപ്പ് കോടതിയില്‍ വാദിച്ചു.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യലിന് ശേഷം സെപ്തംബര്‍ 21ന് ആണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിനെ റിമാന്‍ഡ് ചെയ്തു. പാലാ സബ്ജയിലിലാണ് ബിഷപ്പുള്ളത്.

2014ല്‍ ളോഹയുടെ കീറിയഭാഗം തുന്നാനായാണ് കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. കന്യാസ്ത്രീ മുറിയില്‍ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി.

പിന്നീട് കേരളത്തില്‍ വന്നപ്പോഴെല്ലാം പീഡനം തുടര്‍ന്നു. രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 13 തവണ പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. പലതവണ പ്രകൃതി വിരുദ്ധ നടപടികള്‍ക്കും വിധേയമാക്കി. പരാതിപ്പെടാതിരിക്കാന്‍ പുറത്തുനിന്നും മഠത്തിനുള്ളില്‍നിന്നും സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top