Flash News

ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി

October 15, 2018

newsrupt2018-1017bef2f7-8b36-43c2-842f-6277b637d9f5suhraശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തിലായി. സുന്നി വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന് വാദിക്കുന്ന നിസ സംഘടന അധ്യക്ഷ വിപി സുഹ്‌റയ്ക്ക് എതിരെ സൈബര്‍ ആക്രമണം. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം. എന്നാല്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സുഹ്‌റയുടെ നിലപാട്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള വിധിക്ക് പിന്നാലെയാണ് മുസ്ലീം പളളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം സ്ത്രീകള്‍ അടങ്ങിയ കൂട്ടായ്മയായ നിസ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചത്.

മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ല. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടിയാകും ലിംഗ സമത്വത്തിനായുള്ള നിയമപോരാട്ടമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മക്കയില്‍ പോലും ഹജ്ജ് കര്‍മം ചെയ്യുന്നത് ഒരുമിച്ചാണെന്നിരിക്കെ എന്തുകൊണ്ടാണ് മുസ്ലീം പളളികളില്‍ നിന്ന് സ്ത്രീകളെ കയറ്റാത്തതെന്നാണ് സുഹ്‌റ പ്രതികരിച്ചത്.

മുസ്ലീം പളളികളില്‍ പുരുഷന്‍മാരെ മാത്രമാണ് ഇമാമായി നിയോഗിക്കുന്നതെന്നും നിസ ആരോപിച്ചു. മറ്റു സംഘടനകളുടെ കൂടി സഹായത്തോടെ നിയമനടപടിക്കാണ് നിസ ആലോചിക്കുന്നത്. സൈബര്‍ ആക്രമണത്തിന് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സുഹ്‌റ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top