Flash News

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ

October 15, 2018

bishop-1കോട്ടയം: ജലന്ധര്‍ ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകള്‍. സുരക്ഷാ ഭീണിയുണ്ട്. നാളെ ജീവനോടെയുണ്ടാകുമോ എന്നറിയില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ബിഷപ്പ് കേരളത്തിന് പുറത്താണെങ്കിലും അകത്താണെങ്കിലും സ്വാധീനമുള്ളയാളാണ്. പുതിയ രണ്ട് കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

അതേസമയം ബിഷപ്പിന് ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജലന്ധര്‍ രൂപത അറിയിച്ചു. കോടതി ഉത്തരവില്‍ സന്തോഷമുണ്ട്. സത്യം പുറത്തുവരും. ബിഷപ്പ് നിരപരാധിത്വം തെളഇയിക്കുമെന്നും രൂപത പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയാണ് സോപാധിക ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. തുടർച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സെപ്റ്റംബർ അവസാനവാരം മുതൽ ഫ്രാങ്കോ റിമാൻഡിലാണ്. സാക്ഷികളിൽ രണ്ടു പേരുടെ കൂടി മൊഴിയെടുപ്പാണ് അവശേഷിക്കുന്നതെന്ന വാദവും കോടതി പരിഗണിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top