Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി

October 16, 2018

honeymoonമദ്യം അകത്തു ചെന്നാല്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് പലര്‍ക്കും ഓര്‍മ്മ കാണില്ല. അപ്പോള്‍ മധുവിധു ലഹരിയില്‍ മദ്യവും കൂടി അകത്താക്കിയാലോ? ശ്രീലങ്കയില്‍ ഹണിമൂണിനു പോയ ദമ്പതികള്‍ മദ്യലഹരിയില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങിയ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലണ്ടന്‍ സ്വദേശികളായ ജിന ലയോണ്‍സും മാര്‍ക്ക് ലീയുമാണ് മദ്യലഹരിയില്‍ അല്‍പ്പം സാഹസം കാട്ടിയത്. ജൂണില്‍ വിവാഹിതരായ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുവാന്‍ തെരഞ്ഞെടുത്തത് ശ്രീലങ്കയായിരുന്നു.

സ്ഥലത്തെത്തിയ ഇരുവരും കടല്‍തീരത്തും മറ്റും ചിലവഴിച്ചതിനു ശേഷം രാത്രിയില്‍ താമസിക്കുവാന്‍ തെരഞ്ഞെടുത്ത ഹോട്ടലില്‍ മദ്യം നുകരുവാന്‍ ആരംഭിച്ചു. ഏകദേശം പന്ത്രണ്ട് ഗ്ലാസ് റം അകത്താക്കിയപ്പോഴാണ് എന്തു കൊണ്ട് ഈ ഹോട്ടല്‍ വിലയ്ക്കു വാങ്ങിക്കൂടാ എന്ന ആശയം ഇരുവരുടെയും മനസിലുദിച്ചത്.

ഹോട്ടലിന്റെ ഉടമയെ സമീപിച്ച ഇരുവരും ഏറെ സമയം വൈകാതെ ഹോട്ടല്‍ വാങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. മാത്രമല്ല സംസാരിച്ച് ഒരു ധാരണയിലെത്തുകയും ചെയ്തു. പിറ്റേന്ന് മദ്യത്തിന്റെ ലഹരി വിട്ടുമാറിയപ്പോഴാണ് ഇവര്‍ ഹോട്ടല്‍ വാങ്ങിയതിന്റെ കാര്യം ഓര്‍ത്തത്. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഇവര്‍ തയാറായിരുന്നില്ല.

ഹോട്ടലിന്റെ ഉടമകളുമായി മദ്യ ലഹരിയിലല്ലാതെ കച്ചവടത്തെക്കുറിച്ച് ഇവര്‍ സംസാരിച്ചപ്പോള്‍ മൂന്നു വര്‍ഷത്തെ ഉടമസ്ഥാവകാശ കരാറില്‍ 29 ലക്ഷം രൂപയ്ക്ക് ഹോട്ടല്‍ വില്‍ക്കാം എന്ന ധാരണയിലെത്തി. ഇതിന്റെ ആദ്യ ഘട്ടമെന്നോണം പതിനാലര ലക്ഷം രൂപ കൈമാറിയ ഇവര്‍ ബാക്കി തുക 2019 മാര്‍ച്ചില്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കളും സുഹൃത്തുക്കളും തങ്ങളെ വിഡ്ഡികളെന്നാണ് വിശേഷിപ്പിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. എന്തായാലും ഹോട്ടല്‍ വാങ്ങിയ ഈ ദമ്പതികളെ കുറിച്ചാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

View this post on Instagram

How #luckybeachtangalle was born! ❤️

A post shared by Lucky Beach (@luckybeachtangalle) on

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top