Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

ശബരിമല സമരക്കാര്‍ നിയന്ത്രണം വിടുന്നു; നിലയ്ക്കലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ സമരക്കാര്‍ കൈയ്യേറ്റം ചെയ്തു

October 16, 2018

newsrupt2018-10df24266a-17a7-4f92-b6e3-6349238bab01c5c7e079_90c6_41a7_80e1_3593c207d2ecശബരിമലയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്നും സുരക്ഷയൊരുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ നിലയ്ക്കലില്‍ സമരക്കാര്‍ സംഘര്‍ഷം സൃഷ്ടിക്കുകയും മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പമ്പ വരെ നിലവില്‍ എല്ലാവര്‍ക്കും പോകാമെന്നിരിക്കെയാണ് നിലയ്ക്കലില്‍ വാഹനം തടഞ്ഞ് സമരക്കാരുടെ ഗുണ്ടായിസം. തെലുങ്കാനയിലെ ദേവി എന്ന മാധ്യമ പ്രവര്‍ത്തകയെയും ടൈംസ് നൗ ചാനലിന്റെ വനിതാ പ്രതിനിധിയെയുമാണ് ഇന്ന് രാവിലെ സ്ത്രീകളടക്കമുളള സമരക്കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. മര്യാദയ്ക്ക് ഞങ്ങള്‍ പറയുകയാണ്, വണ്ടി അവിടെ ഒതുക്കിയിടെടാ എന്ന് തട്ടിക്കയറിയാണ് ടൈംസ് നൗ ചാനലിന്റെ പ്രതിനിധി വന്ന വാഹനം നിലയ്ക്കലില്‍ സമരം നടത്തുന്നവര്‍ തടഞ്ഞത്.

ഇന്നലെയും പമ്പ വരെ പോയതാണെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞിട്ടും സമരക്കാര്‍ അയയുന്നില്ല. പമ്പ വരെ കയറ്റി വിട്ടാല്‍ അവിടെ നിന്നും വീണ്ടും മുകളിലേക്ക് കണ്ണുവെട്ടിച്ച് പോകില്ലേ എന്ന ചോദ്യമാണ് സ്ത്രീകളടക്കമുളള സമരക്കാര്‍ ഉന്നയിക്കുന്നത്.

നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരക്കാരുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നാണ് ഇവരുടെ വാദം. ഇവിടെ എത്തുന്ന എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി പരിശോധിച്ചാണ് സമരക്കാര്‍ കയറ്റിവിടുന്നത്.

പൊലീസ് സമീപത്ത് നില്‍ക്കുമ്പോഴാണ് സമരക്കാര്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുന്നവരെ തടഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാനുളള ശ്രമം നടത്തുന്നത്. സ്ത്രീ പ്രവേശനം തടയില്ലന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം നടത്തുന്നവര്‍ സ്ത്രീകളെ അടക്കം ഉള്‍പ്പെടുത്തി ശബരിമലയിലേക്ക് എത്തുന്ന വനിതകളെ തടയുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം നിയമപരമായി അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച ഇന്നാണ്. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാസംഘം എന്നിവരുമായിട്ടാണ് ദേവസ്വം ബോര്‍ഡിന്റെ ചര്‍ച്ച. മലയാള മാസമായ തുലാം ഒന്നിന് നട തുറക്കുമ്പോള്‍ സ്ത്രീ പ്രവേശനം നിയമപരമായി നടപ്പിലാകുമോ എന്ന് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായേക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top