Flash News
ബിജെപിയുടെ അജണ്ടയായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കുക എന്നത്; സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ എല്ലുകള്‍; ക്ഷേത്രമായിരുന്നെന്ന് തെറ്റായ റിപ്പോര്‍ട്ട് എഴുതിയത് ആര്‍ക്കിയോളജി വകുപ്പ്: അലിഗഢ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍   ****    ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍   ****    മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു: പാസ്‌പോര്‍ട്ട് ആന്റിഗ്വ സര്‍ക്കാറിന് നല്‍കി   ****    2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍   ****    ആര്‍സിഇപി കരാറില്‍ നിന്നു പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: വി.സി. സെബാസ്റ്റ്യന്‍   ****   

പള്ളിയില്‍ പോകുന്നതിനെക്കുറിച്ച് തര്‍ക്കം; മകന്‍ പിതാവിനെ കുത്തികൊന്നു

October 16, 2018 , പി.പി. ചെറിയാന്‍

sonടയ്‌ലന്‍ (ടെക്‌സസ്): ഒക്ടോബര്‍ 14 ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകണമെന്നാവശ്യപ്പെട്ട പിതാവുമായി മകന്‍ തര്‍ക്കിക്കുകയും പിതാവിനെ മകന്‍ കുത്തിക്കൊല്ലുകയും ചെയ്തതായി പോലീസ്. ടെക്‌സസ് ടയ്‌ലര്‍ സ്മിത്ത് കൗണ്ടിയിലാണ് സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ ബഹളം കേട്ടതിനെത്തുടര്‍ന്ന് അയല്‍‌വാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

ടയ്‌ലര്‍ ഹൈയര്‍ ഡയമന്‍ഷ്യല്‍ മിനിസ്ട്രി ചര്‍ച്ചിലെ അംഗങ്ങളാണിരുവരും. ഇരുപത് വയസ്സുള്ള മകന്‍ പാട്രിക് ക്രൗഡര്‍ ജൂനിയറാണ് പൊലീസ് പിടിയിലായത്.

യുവാവിനെതിരെ ഇതിനു മുന്‍പ് പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്തു ജയിലിലടച്ച പ്രതിക്കു 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പിതാവ് ക്രൗഡറും ഭാര്യയും അഞ്ചുമക്കളും ഒരുമിച്ചാണു വീട്ടില്‍ താസമിച്ചിരുന്നത്.

ചര്‍ച്ചിലെ മുതിര്‍ന്ന അംഗത്തിന്റെ മരണം ദുഃഖകരമാണെന്നും ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ചര്‍ച്ച് പാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top