Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ടെക്സ്റ്റ് സന്ദേശം അയച്ച അധ്യാപകന്‍ ജയിലില്‍

October 16, 2018 , പി.പി. ചെറിയാന്‍

william-self-mug-ഓക്‌ലഹോമ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ലൈംഗീകച്ചുവയുള്ള സന്ദേശം അയച്ച സ്റ്റിഗ്ലര്‍ ഹൈസ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ ചെയ്തു ജയിലിലടച്ചു. 47 വയസ്സുള്ള വില്യം സെല്‍ഫാണ് ഒക്ടോബര്‍ 15ന് അറസ്റ്റിലായതെന്ന് ഹാസ്ക്കല്‍ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ്, അധ്യാപകന്‍ വിദ്യാര്‍ഥിക്കയച്ച അശ്ലീല ഭാഷയിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു.

ഓക്‌ലഹോമ സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കുന്നതു കുറ്റകരമാണെന്നു കണ്ടെത്തുകയും തുടര്‍ന്ന് അധ്യാപകനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top