Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി മലയാളി ഫുഡ് ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ 21ന്

October 16, 2018 , ജോയിച്ചന്‍ പുതുക്കുളം

malayaleefood_pic1കാലിഫോര്‍ണിയ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം, നോര്‍ത്ത് കാലിഫോര്‍ണിയയിലെ മലയാളി മുസ്ലിംകളുടെ സംഘടനയായ കെ.എം.സി.എ, മറ്റു മലയാളി സംഘടനകളായ പുണ്യം, മങ്ക, ബേ മലയാളി, മൈത്രി തുടങ്ങിയവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന “മലയാളി ഫുഡ് ഫെസ്റ്റിവല്‍’ ഒക്‌ടോബര്‍ 21ന് സണ്ണിവെയ്ല്‍ ബേലാന്‍ഡ്‌സ് പാര്‍ക്കില്‍ വെച്ച് നടക്കുന്നു . സമീപകാല കേരളം കണ്ടിട്ടില്ലാത്ത പ്രളയദുരന്തത്തില്‍ അകപ്പെട്ട മലയാളികളുടെ നവകേരള പുനര്‍നിര്‍മാണത്തിനു മറ്റു ലോക മലയാളി സംഘടനകളോടൊപ്പം കെ.എം.സി.എയും കൈകോര്‍ക്കുകയാണ്. ഇതാദ്യമായാണ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ സംയുക്തമായി ഇത്തരമൊരു ഉദ്യമത്തിന് തയ്യാറാകുന്നതെന്നതും ശ്രദ്ധേയമാണ് .

മലബാറും തിരുവിതാംകൂറും മധ്യകേരളവും ഉള്‍പ്പെടുന്ന മലയാളികളുടെ രുചിഭേദങ്ങളുടെ വത്യസ്തത തന്നെയാണ് മലയാളി ഫുഡ് കാര്‍ണിവലിന്റെ ആകര്‍ഷണീയത. വിവിധ പാരമ്പര്യ വിഭവങ്ങളുടെ അപൂര്‍വതകളോടൊപ്പം തികച്ചും പ്രാദേശികമായ രുചികളുടെ ഉത്സവമായി മാറുകയാണ് “മലയാളി ഫുഡ് കാര്‍ണിവല്‍’. കല്ലുമ്മക്കായ , മുട്ടമാല , തുര്‍ക്കിപത്തിരി , തലശ്ശേരി ബിരിയാണി , ഇറച്ചിപ്പത്തിരി , കായ്‌പോള തുടങ്ങിയ മലബാര്‍ വിഭവങ്ങള്‍ക്കൊപ്പം മധ്യകേരളത്തിലെ പ്രശസ്തമായ കോട്ടയം മീന്‍കറി, മാങ്ങാകറി മുതല്‍ തെക്കന്‍ കേരളത്തിലെ വിഭവങ്ങളായ ബോളി, പായസം തുടങ്ങിയവയും തയ്യാറാക്കുന്നുണ്ട് .

അമ്പതില്‍പരം കൗണ്ടറുകളിലൂടെ രണ്ടായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന ഭഷ്യമേളയില്‍ കുട്ടികള്‍ക്കായി പ്രത്യേക വിഭവങ്ങളും വിനോദ പരിപാടികളും തയ്യാറാക്കുന്നുണ്ട് . മേളയില്‍ പങ്കെടുക്കുന്നതിനായുള്ള രെജിസ്‌ട്രേഷനോ കൂപ്പണുകള്‍ക്കോ (408) 708 3435 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .

malayaleefood_pic2 malayaleefood_pic3 malayaleefood_pic4

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top