Flash News

ദേവീപൂജയ്ക്ക് കോടികളുടെ സ്വര്‍ണ്ണവും കറന്‍സിയും; വേറിട്ട രീതിയിലൊരു നവരാത്രി ഉത്സവം

October 16, 2018

goddessവിശാഖപട്ടണം: വേറിട്ട രീതിയിലൊരു നവരാത്രി ഉത്സവമാണ് വിശാഖപട്ടണത്തുള്ള ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ ഇക്കൊല്ലം നടക്കുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് അലങ്കരിക്കുകയാണ് ക്ഷേത്രവും ദേവീവിഗ്രഹവും. ദേവീവിഗ്രഹത്തെ അണിയിക്കാന്‍ ഇക്കുറി നാലരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചത്. ക്ഷേത്രം അലങ്കരിക്കാന്‍ വേണ്ടി രണ്ടരക്കോടി രൂപയുടെ കറന്‍സി നോട്ടുകളും ലഭിച്ചു.

ഞായറാഴ്ച്ച പ്രത്യേക പൂജകള്‍ക്ക് ശേഷം സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട ഉപയോഗിച്ച് ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കി. ദേവീ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല വിദേശ കറന്‍സികളും ഇതിനായി ഉപയോഗിക്കാറുണ്ട്. ഈ വര്‍ഷം നവരാത്രി പൂജകളോടനുബന്ധിച്ച് ഇരുനൂറോളം ഭക്തരാണ് സ്വര്‍ണവും പണവും വഴിപാടായി സമര്‍പ്പിച്ചതെന്നാണ് വിവരം. 140 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top