Flash News

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം

October 17, 2018

Photo1ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 2018-19 ലേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സെപ്തംബര്‍ 25 നു ചൊവ്വാഴ്ച വൈകിട്ട് സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

പ്രസിഡണ്ട് റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍:

പ്രസിഡണ്ട്: റവ.ഫാ. ഐസക് ബി. പ്രകാശ്
വൈസ് പ്രസിഡണ്ട്: റവ. ഏബ്രഹാം വര്‍ഗീസ്
സെക്രട്ടറി : അനൂപ് ഏബ്രഹാം
ട്രഷറര്‍: റോബിന്‍ ഫിലിപ്പ്
പബ്ളിക് റിലേഷന്‍സ് : റവ. കെ. ബി. കുരുവിള.
പ്രോഗാം കോര്‍ഡിനേറ്റര്‍ : രാജേഷ് വർഗീസ്
വോളണ്ടിയർ ക്യാപ്‌റ്റൻ: ഫിലിപ്പ് പതിയില്‍
യൂത്ത് കോര്‍ഡിനേറ്റര്‍: റവ. ഫിലിപ്പ് ഫിലിപ്പ്
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാര്‍: റവ. ഫാ. രാജേഷ് എബ്രഹാം, ബിജു ചക്കാലേല്‍ നൈനാന്‍
ഓഡിറ്റര്‍: രാജന്‍ തോമസ്.

ഡിസംബര്‍ 25നു നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടുത്ത യോഗം ഒക്ടോബര്‍ 30 നു ചൊവ്വാഴ്ച വൈകുന്നേരം 7:30 നു സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടക്കുമെന്ന് പിആര്‍ഓ റവ. കെ. ബി. കുരുവിള അറിയിച്ചു.

റിപ്പോർട്ട് : ജീമോന്‍ റാന്നി

Photo3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top