Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സന്നിധാനത്തേക്ക്; പ്രതിഷേധക്കാരില്‍ നിന്ന് പോലീസ് സം‌രക്ഷണം നല്‍കി

October 17, 2018

Untitledശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിം കോടതി വിധി വന്നതിനുശേഷം സന്നിധാനത്തേക്ക് യുവതി മലകയറി തുടങ്ങി. സമരക്കാരുടെ പ്രതിഷേധങ്ങളെ പൊലീസ് സംരക്ഷണത്തില്‍ മറികടന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായ സുഹാസിനി രാജ് കാനനപാത കയറുന്നത്. കൂടെ സഹപ്രവര്‍ത്തകനായ വിദേശിയുമുണ്ട്. പരമ്പരാഗത കാനനപാതയില്‍ എത്തിയ ഉടന്‍ ഇവരെ സമരക്കാര്‍ തടഞ്ഞിരുന്നു.

പൊലീസ് ഇടപെട്ട് സമരക്കാരെ നീക്കിയശേഷമാണ് സുഹാസിനിയുടെ യാത്ര തുടരുന്നത്. എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം സാധ്യമാക്കിയ ശേഷം മല ചവിട്ടുന്ന അന്‍പത് വയസില്‍ താഴെയുളള ആദ്യ സ്ത്രീയായി സമരക്കാര്‍ ഇനി തടഞ്ഞില്ലേല്‍ ലഖ്‌നൗ സ്വദേശിയായ സുഹാസിനി മാറിയേക്കും. ജോലി സംബന്ധമായ ആവശ്യത്തിനാണ് ശബരിമലയില്‍ എത്തിയതെന്നാണ് സുഹാസിനി വ്യക്തമാക്കിയത്. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റാണ് സുഹാസിനി.

ഇന്നലെ ശബരിമലയിലേക്ക് എത്തിയ ചേര്‍ത്തല സ്വദേശിയായ 38 വയസുളള ലിബിയെയും ആന്ധ്രാ സ്വദേശിയായ 45 വയസുളള മാധവിയെയും സമരക്കാര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് ഇവര്‍ക്ക് മലചവിട്ടാതെ തിരിച്ച് പോകേണ്ടി വന്നിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പമ്പ,നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു തരത്തിലുളള പ്രതിഷേധങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.

ബിജെപി പിന്തുണയില്‍ ശബരിമല കര്‍മ്മ സമിതി ആരംഭിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.ശബരിമല, പമ്പ,നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

സുഹാസിനിക്ക് മല ചവിട്ടാനായില്ല; തിരിച്ചിറങ്ങി

NEW-YORKപമ്പ: പൊലീസ് സംരക്ഷണത്തോടെ മലകയറിയ  ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങി. മരക്കൂട്ടത്തിൽ വച്ച് പ്രതിഷേധക്കാർ എതിർപ്പുമായി രംഗത്തുവന്നതോടെ യാത്ര അവസാനിപ്പിച്ച് സുഹാസിനി തിരിച്ച് ഇറങ്ങുകയായിരുന്നു.

പ്രതിഷേധക്കാരില്ലാത്ത സമയം നോക്കിയാണ് നട തുറന്ന് രണ്ടാം ദിവസം യുപി സ്വദേശിനി സുഹാസിനി രാജും ഒരു വിദേശ യുവാവും സന്നിധാനത്തേക്ക് പോകാന്‍ കാനന പാതയിലെത്തിയത്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും രാവിലെ എട്ട് മണിയോടെ സന്നിധാനത്തേക്ക് പോയത്. റിപ്പോര്‍ട്ടിങിന് വേണ്ടിയാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് സുഹാസിനി പറഞ്ഞിരുന്നു

എന്നാല്‍,  മരക്കൂട്ടത്ത് വച്ച്‌ ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ സുഹാസിനിയെ വളയുകയായിരുന്നു. റിപ്പോര്‍ട്ടിംഗിനായി പോകുകയാണെന്ന് പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. തിരിച്ചു പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിന്നാലെ മോശം ഭാഷ ഉപയോഗിച്ച്‌ സുഹാസിനിയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ സുഹാസിനിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് സുഹാസിനിയെ രക്ഷിച്ചത്. അധിക്ഷേപവും അസഭ്യവര്‍ഷവും തുടര്‍ന്നതോടെ സുഹാസിനി തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

തനിക്കെതിരെ കല്ലേറുണ്ടായെന്ന് സുഹാസിനി പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല, അതുകൊണ്ടാണ് മടങ്ങുന്നതെന്ന് സുഹാസിനി പറഞ്ഞു. പമ്പയിലെത്തിയ സുഹാസിനിയെയും സുഹൃത്തിനെയും പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി.

നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റാണ് സുഹാസിനി. ല‌ക്‌നൗ സ്വദേശിനിയായ സുഹാസിനി നേരത്തെ കോബ്രാ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2005ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത ഓപ്പറേഷന്‍ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top