Flash News

അടി പേടിച്ച് നേതാക്കള്‍ മുങ്ങി; അണികള്‍ മാത്രം ബാക്കിയായി

October 17, 2018

sabarimala-sasikala-ramesh_710x400xtപമ്പ: സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് ലാത്തി വിശീയതോടെ സമരം ചെയ്യാനെത്തിയ നേതാക്കള്‍ മുങ്ങി. നിലയ്ക്കലില്‍ കെട്ടിയ സമരപ്പന്തലില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും മുതിര്‍ന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശുമാണ് അടി പേടിച്ച് പിന്മാറിയത്. പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചതിന് പിന്നാലെ കമാന്‍ന്റോ ഫോഴ്‌സും ശബരിമലയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇരുനേതാക്കളും സമരപന്തലില്‍ നിന്ന് മാറിയത്. ഇതോടെ സമരപന്തലില്‍ നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് ഉള്ളത്.

നിലയ്ക്കലില്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ലാത്തിച്ചാര്‍ജുണ്ടായി. വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടന്നു. മാധ്യമങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. മാധ്യമങ്ങളുടെ ക്യാമറയും വാഹനങ്ങളും അടിച്ചതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറ തകര്‍ത്തു. ആജ് തക് വനിതാ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു.

ബസുകള്‍ തടഞ്ഞു നിര്‍ത്തിയ സമരക്കാരുടെ സംഘം യുവതികളെ കയ്യേറ്റം ചെയ്യുകയും ഇറക്കി വിടുകയും ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്ന സംഭവവും ഉണ്ടായി. നിലയ്ക്കലില്‍ പൊലീസ് അഴിച്ചുമാറ്റിയ സമരപ്പന്തല്‍ സമരക്കാര്‍ വീണ്ടും കെട്ടി. ‘സ്ത്രീപ്രവേശനം നിരോധിച്ചിരിക്കുന്നു’ എന്ന സൂചനാ ബോര്‍ഡ് മറച്ചുകൊണ്ട് സര്‍ക്കാര്‍ കെട്ടിയ ഫ്‌ളക്‌സുകള്‍ സമരക്കാര്‍ വലിച്ചുകീറി.

ശബരിമലയിലും നിലയ്ക്കലും സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് സമരക്കാര്‍ അഴിഞ്ഞാടുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ കമാന്‍ഡോസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഘര്‍ഷം കനക്കുന്ന നിലയ്ക്കലും ശബരിമലയിലും കമാന്‍ഡോ സംഘതതെ വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top