Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

നിലയ്ക്കലില്‍ സമരക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; കെ‌എസ്‌ആര്‍‌ടി‌സി ബസ്സുകള്‍ തകര്‍ത്തു

October 18, 2018

nilakal-pambaപത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ ഇന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കു നേരെ വ്യാപക കല്ലേറ്. 13 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. അഞ്ച് തീര്‍ത്ഥാടകര്‍ക്കും 15 പൊലീസുകാര്‍ക്കും 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് എറിഞ്ഞു തകര്‍ത്തത്. ഇതോടെ പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു. അതിനു ശേഷം ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് നിലയ്ക്കലിലേക്ക് നടന്നു പോകേണ്ടി വന്നു.

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് പുറമെ പോലീസ് ജീപ്പുകള്‍ക്കു നേരെയും വ്യാപക കല്ലേറുണ്ടായി. നിലയ്ക്കലില്‍ കല്ലേറിനെത്തുടര്‍ന്ന് പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വാഹനം തകര്‍ത്ത് സമരക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. സിഎന്‍എന്‍ ന്യൂസ് 18 സംഘത്തിന്റെ വാഹനം തകര്‍ത്താണ് സമരക്കാര്‍ റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമിക്ക് നേരെ ആക്രമണം നടത്തിയത്.

നേരത്തെ റിപ്പബ്ലിക് ടിവി, ന്യൂസ് മിനിറ്റ് എന്നി വാര്‍ത്താസംഘങ്ങളുടെ വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് ആക്രമിച്ചത്. റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിത്തകര്‍ത്ത് റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്ക് നേരെ കയ്യേറ്റം നടത്തുകയാണ് ഉണ്ടായത്.

ഇംഗ്ലിഷ് വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ടര്‍ സരിതാ ബാലനു നേരെയാണ് മറ്റൊരു ആക്രമണമുണ്ടായത്. ക്യാമറകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. നിലയ്ക്കലില്‍ സമരക്കാര്‍ യുവതികളെയും വനിതാ പൊലീസിനെയും കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ഇറക്കി വിടുകയാണ്.

ശബരിമല പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സരിതാ ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് പിടിച്ചിറക്കി കൈയേറ്റം ചെയ്യുകയായിരുന്നു. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായതെന്ന് ന്യൂസ് മിനിറ്റ് എഡിറ്റര്‍ ധന്യാ രാജേന്ദ്രന്‍ പറഞ്ഞു.

നിലയ്ക്കല്‍ പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ വലിയ സംഘം പ്രതിഷേധക്കാര്‍ എത്തി വണ്ടി തടയുകയായിരുന്നു. ബസിനുള്ളിലേക്കു കയറിയ പ്രതിഷേധക്കാര്‍ സരിതയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകയാണെന്ന് പറഞ്ഞിട്ടും ആക്രമണം തുടരുകയായിരുന്നു.

ബസില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ഉണ്ടായിരുന്നത്. ഇവര്‍ ആരും തനിക്കെതിരെ പ്രതിഷേധിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. നിലയ്ക്കലില്‍ തമ്പടിച്ച ആള്‍ക്കൂട്ടമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് സരിതാ ബാലന്‍ പറഞ്ഞിരുന്നു.

ലാത്തി ചാര്‍ജ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെബി ശ്രീധരനും സാരമായ പരുക്കേറ്റു. ക്യാമറാമാന്‍മാരായ അഭിലാഷിനും സുധീഷിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. അഭിലാഷിന്റെ തലയ്ക്കാണ് പരുക്കേറ്റത്. മര്‍ദ്ദിച്ച ശേഷം പ്രതിഷേധക്കാര്‍ ക്യാമറയും തല്ലിതകര്‍ത്തു.

നിലയ്ക്കലില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്താസംഘത്തെയും പ്രതിഷേധക്കാര്‍ മര്‍ദ്ദിച്ചു. വാഹനം അടിച്ച് തകര്‍ക്കുകയും, ക്യാമറ, ലാപ്‌ടോപ്പ് എന്നിവ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയതു. റിപ്പോര്‍ട്ടര്‍ പ്രജീഷ്, ക്യാമറാമാന്‍ ഷമീര്‍, ഡ്രൈവര്‍ ഷിജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രജീഷിന്റെ കൈയ്യൊടിഞ്ഞിട്ടുണ്ട്.

വാഹനത്തിന്റെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ കല്ലുകളുപയോഗിച്ച് വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയായിരുന്നു. ഗ്ലാസ് താഴ്ത്തിയ ശേഷം പ്രവര്‍ത്തകര്‍ വാര്‍ത്താ സംഘത്തെ അസഭ്യം പറയുകയുംആക്രമിക്കുകയുമായിരുന്നു. പിന്നീട് കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് വാഹനം പൂര്‍ണ്ണമായും തകര്‍ത്തു. ഡ്രൈവര്‍ ഷിജുവിനെ വാഹനത്തിനുള്ളില്‍ നിന്നും പൊട്ടിയ ഗ്‌ളാസുകള്‍ക്കിടയിലൂടെ സമരക്കാര്‍ വലിച്ച് പുറത്തിറക്കുകയും പിന്നീട് വലിച്ചുകൊണ്ടുപോകുകയും ചെയ്തുവെന്നും വാര്‍ത്താസംഘം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഡിഎസ്എന്‍ജി വാഹനവും അക്രമികള്‍ എറിഞ്ഞ് തകർത്തു.

അതേസമയം തുലാമാസ പൂജ അവസാനിക്കും വരെ സമരം തുടരുമെന്ന് ബിജെപി ഇന്ന് വ്യക്തമാക്കി. ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top