Flash News

അനുഗ്രഹമഴയുമായി Holy Sprit Synod ഇന്നു മുതല്‍ കൊച്ചിയില്‍

October 17, 2018 , ജോയിച്ചന്‍ പുതുക്കുളം

blessingtodayകൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ പരിശുദ്ധാത്മാവിന്റെ അനുഗ്രഹ പെരുമഴയുമായി Holy Sprit Synod-ന്റെ മൂന്നാമത് മഹാ സമ്മേളനം ആരംഭിക്കുന്നു.

ബ്ലെസിംഗ് ഫെസ്റ്റിവല്‍, ബ്ലെസിംഗ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ശുശ്രൂഷിക്കുന്ന കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ കൊച്ചിന്‍ ബ്ലസിംഗ് സെന്ററില്‍ ഇന്നുമുതല്‍ (ഒക്‌ടോബര്‍ 18 വ്യാഴം) ആരംഭിക്കുന്ന Holy Sprit Synod ല്‍ പങ്കെടുക്കുവാന്‍ ഇതിനോടകം അനേകര്‍ എത്തിക്കഴിഞ്ഞു.

ലോകപ്രശസ്ത സുവിശേഷകരായ ഡോ. പോള്‍ ദിനകരന്‍, റവ. റാം ബാബു, റവ. ഡോ. പി.ജി വര്‍ഗീസ്, റവ. ജോണ്‍സണ്‍ വര്‍ഗീസ് (ബഥേല്‍ എ.ജി ഇന്റര്‍നാഷണല്‍ വര്‍ഷിപ്പ് സെന്റര്‍, ബാംഗ്ലൂര്‍) എന്നിവര്‍ മുന്‍കാലങ്ങളില്‍ Holy Sprit Synod -ല്‍ ശുശ്രൂഷിച്ചിട്ടുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന വര്‍ഷിപ്പ് ലീഡര്‍ ഡോ. ബ്ലെസന്‍ മേമന, ബ്ലസിംഗ് സെന്റര്‍ വര്‍ഷിപ്പ് ടീമിനോടൊപ്പം ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.

റവ. സാം ടി. വര്‍ഗീസ് (ലൈഫ് ഫെല്ലോഷിപ്പ് തിരുവനന്തപുരം സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററും, കേരളത്തിലെ അതിവേഗം വളരുന്ന സഭകളുടെ ജനറല്‍ കൗണ്‍സിലുമായ അപ്പസ്‌തോലിക് ചര്‍ച്ച് അലയന്‍സിന്റെ ജനറല്‍ ഓവര്‍സീയര്‍), ഡോ. ജോണ്‍ ജോസഫ് (വേള്‍ഡ് ഇംപാക്ട് കമ്യൂണിറ്റി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍), പാസ്റ്റര്‍ ജോസ് മാത്യു (മുംബൈയിലെ പവ്വര്‍ ഹൗസ് മിനിസ്ട്രിയിലെ സീനിയര്‍ പാസ്റ്റര്‍), പാസ്റ്റര്‍ ജോഷി (ആലപ്പുഴ നഗരത്തിലെ അതിവേഗം വളരുന്ന സഭകളില്‍ ഒന്നായ പ്രെയിസ് ചാപ്പര്‍ സീനിയര്‍ പാസ്റ്റര്‍), പാസ്റ്റര്‍ സാജു പി. ചിനന്‍ (ബഹറ്‌നിലെ അതിവേഗം വളരുന്ന സഭയായ വര്‍ഷിപ്പ് സെന്ററിന്റെ സീനിയര്‍ പാസ്റ്റര്‍) എന്നിവര്‍ ഈ ദിവസങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കുന്നു.

എല്ലാദിവസവും വൈകിട്ട് നടക്കുന്ന ബ്ലെസ്സിംഗ് ഫെസ്റ്റിവലിലും, ഞായറാഴ്ച രാവിലെ 10-നു നടക്കുന്ന പ്രധാന ആരാധനയിലും ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ശുശ്രൂഷിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന മെയിന്‍ സര്‍വീസ് ഹാര്‍വെസ്റ്റ് ടിവി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അനേകര്‍ക്ക് അനുഗ്രഹമാകുന്നു.

കേരളത്തിലെ വിവിധ പട്ടണങ്ങള്‍, ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ക്കും പുറമെ ഇസ്രയേല്‍, ലണ്ടന്‍, സിഡ്‌നി, മെല്‍ബണ്‍, ചിക്കാഗോ, ലോസ്ആഞ്ചലസ്, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഡാലസ്, ഫിലാഡല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ, ദുബായ്, കുവൈറ്റ്, ശ്രീലങ്ക, ആന്‍ഡമാന്‍സ് എന്നീ പട്ടണങ്ങളില്‍ ബ്രദര്‍ ഡാമിയനും സിസ്റ്റര്‍ ക്ഷമാ ഡാമിയനും നടത്തിയിട്ടുള്ള ബ്ലെസിംഗ് ഫെസ്റ്റിവല്‍ അനേകര്‍ക്ക് അനുഗ്രഹമായിരുന്നു.

ബ്ലെസിംഗ് ടുഡേ ടിവി പ്രോഗ്രാം എല്ലാ ദിവസവും സൂര്യ ടിവി, പവര്‍ വിഷന്‍, ഹാര്‍വെസ്റ്റ് ടിവി എന്നിവയില്‍ സംപ്രേഷണം ചെയ്യുന്നു.

സണ്‍ഡേ സര്‍വീസ് രാവിലെ 10-ന് ഹാര്‍വെസ്റ്റ് ടിവി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ലുലു മാളിനും വളരെ അടുത്ത് സ്ഥിതിചെയ്യുന്ന കൊച്ചിന്‍ ബ്ലെസിംഗ് സെന്ററില്‍ 24 മണിക്കൂറും പ്രെയര്‍ ടവര്‍ പ്രവര്‍ത്തിക്കുന്നു. കൊച്ചിന്‍ ബ്ലെസിംഗ് സെന്ററിനെക്കുറിച്ച് കൂടുതല്‍ അറിയാനും, ബ്ര. ഡാമിയനെ നേരില്‍ കാണുവാനും, കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: www.blessingtoday.tv


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top