Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

“നോണ്‍സെന്‍സ്” (സിനിമാ റിവ്യൂ)

October 18, 2018 , കൊട്ടാരക്കര ഷാ, പി.ആര്‍.ഒ

nonsenseസൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന വിശേഷണവുമായാണ് ‘നോണ്‍സെന്‍സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്. എന്നാല്‍ അതിനപ്പുറം ഗൗരവമുള്ള ചില പ്രമേയങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നു. ജീവിതാനുഭവങ്ങളില്ലാതെ പരീക്ഷകള്‍ക്കും മാര്‍ക്കുകള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന പുതിയകാല വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തലാണ് നോൺസെന്‍സ് എന്ന കൊച്ചുചിത്രം. ഒപ്പം, അനാവശ്യ ഹര്‍ത്താലുകളില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കഥയും. പൊതുവില്‍ സൈക്കിള്‍ സ്റ്റണ്ട് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന Bicycle Motocross നെയും ചിത്രം പരിചയപ്പെടുത്തുന്നു.

നവാഗതനായ എം.സി. ജിതിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മല്ലു എന്ന മ്യൂസിക് വിഡിയോയിലൂടെ അറിയപ്പെട്ട റിനോഷ് ജോര്‍ജാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ സംഗീതസംവിധാനവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നതും റിനോഷ് തന്നെ. ഫെബിയ മാത്യുവാണ് നായിക. എം.സി. ജിതിന്‍, ലിബിന്‍ ടി.ബി, മുഹമ്മദ് ഷഫീഖ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. നീണ്ട ഇടവേളയ്ക്കു ശേഷം ജോണി സാഗരിഗ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്.

പ്രമേയം

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്‌ദുല്‍ കലാമിന്റെ ജീവിതദര്‍ശനങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ബിഎംഎക്സ് പ്രേമിയാണ് അരുൺ എന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥി. പഠനത്തിൽ താല്‍പര്യമില്ലാത്ത അരുണിനെ അധ്യാപകര്‍ക്കും ഇഷ്ടമല്ല. പക്ഷേ ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്ന ശാസ്ത്രീയ പാഠങ്ങളെ പ്രായോഗിക ജീവിതത്തില്‍ ഉപയോഗപ്പെടുത്താനുള്ള വൈഭവം അരുണിനുണ്ട്. ഒരു മിന്നല്‍ ഹര്‍ത്താല്‍ ദിവസം അരുണിന്റെയും അവന്‍ കണ്ടുമുട്ടുന്ന ഓട്ടോ ഡ്രൈവറായ സന്തോഷിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പ്രവചനങ്ങള്‍ക്കു പിടിതരാതെ കഥ പറയാന്‍ സംവിധായകന് ഏറെക്കുറെ കഴിയുന്നുണ്ട്.

അഭിനേതാക്കള്‍

വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന്‍, ഊര്‍മിള ഉണ്ണി, ലാലു അലക്സ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ഒരു പുതുമുഖത്തിന്റെ പരിഭ്രമങ്ങള്‍ ഇല്ലാതെ റിനോഷ് ജോര്‍ജ് തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. വിനയ് ഫോര്‍ട്ട് സ്വതസിദ്ധമായ ശൈലിയില്‍ തന്റെ വേഷം ഭദ്രമാക്കുന്നു. അധ്യാപികയുടെ വേഷമാണ് ശ്രുതി രാമചന്ദ്രന്. അറിവു കൊണ്ടുമാത്രം ഒരു വിദ്യാര്‍ഥിയെയും അളക്കരുത് എന്ന തിരിച്ചറിവില്‍ ഈ അധ്യാപിക എത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ശ്രുതിയും വേഷം ഭദ്രമാക്കി.

സാങ്കേതികവശങ്ങള്‍

ചിത്രത്തിന്റെ സാങ്കേതിക മേഖലകള്‍ നിലവാരം പുലര്‍ത്തുന്നു. സംഗീത മേഖലയിലെ മുന്‍പരിചയം റിനോഷിനു ചിത്രത്തില്‍ ഫലപ്രമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചലനാത്മകമായ തിരക്കഥയ്ക്ക് അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണം മികച്ച പിന്തുണ നല്‍കുന്നുണ്ട്. ‘ചിറകുകള്‍ ഞാന്‍ തരാം’ എന്ന ഗാനം സംഗീതത്തിനു പുറമെ അതിന്റെ ഫ്രയിമുകള്‍ കൊണ്ടും ഷോട്ടുകള്‍ കൊണ്ടും മികച്ചു നില്‍ക്കുന്നുണ്ട്. ചിത്രത്തിനായി തിരഞ്ഞെടുത്ത ഗ്രാമീണ പശ്‌ചാത്തലവും ഇടവഴികളും പച്ചപ്പും കാഴ്ചയ്ക്ക് പിന്തുണ നല്‍കുന്നു.

രണ്ടരമണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. രണ്ടാം പകുതിയില്‍ അല്‍പം വേഗക്കുറവ് മാറ്റിനിര്‍ത്തിയാല്‍ പ്രേക്ഷകന്റെ കണ്ണുകള്‍ തിരശീലയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ചിത്രം വിജയിക്കുന്നു.

നമുക്ക് ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും മാത്രം പോര, കുറച്ചു നല്ല മനുഷ്യരെയും വേണം എന്നു പറഞ്ഞുവയ്ക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. മലയാള സിനിമയിലും ചെറുചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നു എന്നത് ഗുണപരമായ മാറ്റം തന്നെയാണ്. വലിയ ചിത്രങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ഇത്തരം സെന്‍സിബിളായ ചിത്രങ്ങള്‍ വിജയിപ്പിക്കേണ്ടത് സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ കടമയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top