Flash News

ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ഹിന്ദുത്വ നേതാവിനേയും പതിനെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരേയും കൊട്ടാരക്കര ജയിലിലടച്ചു

October 18, 2018

newsrupt2018-1089a09472-bf91-41ce-a728-d4f5177a7e67b6294314_cde1_4c21_9c04_db875c23734bശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥിനെയും പതിനെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് കൊട്ടാരക്കര ജയിലിലടച്ചു. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) നേതാവിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ഇയാളെ ഇന്നലെ വൈകിട്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രതീഷ് വിശ്വനാഥിനൊപ്പം 18 സംഘ്പരിവാര്‍ പ്രവര്‍ത്തകരേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തന്നെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോകുകയാണെന്ന് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

പമ്പയിലും സന്നിധാനത്തും ജാഗരൂകരായി എഎച്ച്പി ‘വിശ്വാസ സംരക്ഷണത്തിന്’ നേതൃത്വം കൊടുക്കുമെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആന്ധ്രാ സ്വദേശിനി മാധവിയേയും കുടുംബത്തേയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് കയ്യേറ്റം ചെയ്തിരുന്നു. തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ശ്രമിച്ച പൊലീസിനെയും പ്രതീഷും സംഘവും ചേര്‍ന്ന് ആക്രമിച്ചു. ശബരിമലയിലെ കലാപശ്രമത്തില്‍ പ്രതീഷ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുഭാഷ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top