Flash News

ശബരിമലയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു;

October 18, 2018

kadakampally-surendran-3ശബരിമലയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് സംഘ്പരിവാര്‍ വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ ഈ ഓഡിയോ സന്ദേശം അദ്ദേഹം കേള്‍പ്പിച്ചത്. സംഘപരിവാര്‍ നേതൃത്വം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ മന്ത്രി ഹാജരാക്കിയത്. തീര്‍ത്ഥാടകരുടെ വേഷത്തില്‍ ആളെ ശബരിമലയില്‍ എത്തിക്കാനാണ് നിര്‍ദേശം.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതും കേസ് വാദിച്ചതും ആര്‍എസ്എസുമായി അടുത്ത ബന്ധമുളളവരാണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപി എന്തുകൊണ്ടാണ് ഉക്കാര്യം മറച്ചുവെക്കുന്നത്? ശ്രീധരന്‍പിളള അണികളോട് ഇത് തുറന്നുപറയണമെന്നും അദ്ദേഹം വ്യാജ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ആര്‍എസ്എസ് നേതാവിന്റെ ഓഡിയോ സന്ദേശത്തിന്റെ പൂര്‍ണരൂപം

“സ്വാമി ശരണം, നമസ്‌തേ. ഞാന്‍ എഎസ്പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. ഇപ്പോള്‍ അത്യാവശമായി വോയിസ് മെസേജിടുന്നതാണ്. നമ്മുടെ അയ്യപ്പഭക്തര്‍ ആരെങ്കിലും നിലയ്ക്കലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടി ഇല്ലാതെ പോയാല്‍ ആളെ കയറ്റിവിടാതെ ഇരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ തത്കാലം പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഭക്തര്‍ കയ്യില്‍ ഇരുമുടിക്കെട്ട് പോലെ തന്നെ, അതില്‍ തേങ്ങയും ബാക്കിയുളളതും നിറച്ച് ഒറ്റയ്‌ക്കോ രണ്ടുപേരോ ആയി കറുപ്പുമുടുത്ത് ഒരു മാലയെങ്കിലും കഴുത്തില്‍ ഇട്ട് നിങ്ങള്‍ നിലയ്ക്കലില്‍ എത്തുക. അവിടെ എത്തിയതിന് ശേഷം 940-0161-516 എന്ന നമ്പരിലേക്ക് വിളിക്കുക. അപ്പോഴേക്കും ആ നമ്പരില്‍ നിന്നും വേറൊരു നമ്പര്‍ തരും. പിന്നെ നിങ്ങളെ ബന്ധപ്പെടുകയും നിങ്ങള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും നിലയ്ക്കല്‍ ഭാഗത്ത് ഒരുക്കിയിരിക്കും. എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലിലേക്ക് എത്തുക. സ്വാമി ശരണം.
ആര്‍എസ്എസ് നേതാവിന്റെ ഓഡിയോ സന്ദേശമാണിതെന്നും ഇത്തരം കലാപകാരികളെ തടയാനാണ് നിരോധനാജ്ഞയെന്നും മന്ത്രി പറഞ്ഞു. 41 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.”

പ്രതീകാത്മ സമരത്തിന്റെ ഭാഗമായിട്ടാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സമരത്തിനായി ആറ് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയത്. ഇവരെ രാവിലെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ആറുപേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിലായതിനാല്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പൊലീസിന് ആദ്യമായില്ല. റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതുപോലെ നിരവധി പേര്‍ എത്തിച്ചേരാനാണ് ആര്‍എസ്എസ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ആഹ്വാനം ചെയ്യുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top