Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍ നടത്തി

October 18, 2018 , ജോയിച്ചന്‍ പുതുക്കുളം

seminar_picചിക്കാഗോ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 14 ഞായറാഴ്ച “ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് “ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെട്ടു . ചിക്കാഗോ സെന്റ് തോമസ് രൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ റെവ.ഡോ. ജോര്‍ജ് ദാനവേലില്‍ സെമിനാറിന് നേതൃത്വം നല്‍കി .

കുട്ടികളുടെ വിശ്വാസപരിശീലനത്തിലും സ്വഭാവ രൂപവത്കരണത്തിലും മതബോധന സ്കൂളിനേക്കാളും അധ്യാപകരേക്കാളും ഉപരിയായി മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഉള്ള പങ്ക് വലുതാണെന്ന് ജോര്‍ജ് അച്ഛന്‍ ക്ലാസ്സില്‍ പറഞ്ഞു.സെമിനാര്‍ ഏറെ പ്രയോജനപ്രദം ആയിരുന്നു എന്ന് മാതാപിതാക്കള്‍ ഒന്നടങ്കം അഭിപ്രയപ്പെട്ടു . അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ , സ്കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍, കൈക്കാരന്മാര്‍ , അധ്യാപകര്‍ എന്നിവര്‍ സെമിനാറിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു .വികാരി ഫാ . തോമസ് മുളവനാല്‍ സെമിനാറിന് ആശംസകള്‍ അറിയിച്ചു .

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top