Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വിശ്വാസത്തിന്റെ തോലണിഞ്ഞ തീവ്രവാദികള്‍

October 19, 2018

police-111111വിശ്വാസികളെപ്പോലും അപമാനിക്കുന്ന സംഘര്‍ഷമാണ് ഇന്നലെ ശബരിമലയില്‍ അരങ്ങേറിയത്, ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ പോകുന്ന ഭക്തരെ ആരും തടയരുതെന്നാണ് വിശ്വാസം. അങ്ങിനെ തടഞ്ഞാല്‍ അയ്യപ്പദോഷം ഉണ്ടാകും. അപ്പോള്‍ ശബരിമലയില്‍ കയറാനൊരുങ്ങുന്ന യുവതികളായ ഭക്തരെ തടയുന്ന ആളുകള്‍ ചെയ്യുന്നത് വിശ്വാസത്തിന് നിരക്കാത്ത കാര്യമല്ലേ?. അതോ അവര്‍ക്ക് ഈ പറയുന്ന അയ്യപ്പദോഷം ബാധകമല്ലെന്നാണോ? അതല്ല അയ്യപ്പ ഭക്തരല്ല ഈ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നാണ് വാദമെങ്കില്‍ ആരാണ് അവരെന്നും വ്യക്തമാക്കണം.

സ്ത്രീകളെ പച്ചയായി അസഭ്യം പറയുക, കൂട്ടം കൂടി നിന്ന് ആക്രമിക്കുക, പൊലീസിന്റെ സംരക്ഷണയില്ലെങ്കില്‍ സ്ത്രീകള്‍ കൊല്ലപ്പെടുമെന്ന സാഹചര്യമുണ്ടാക്കുക. ആരാണ് ഇതെല്ലാം ചെയ്യുന്നത്? ആരൊക്കയാണ് ഇതിന്റെ സ്‌പോണ്‍സേര്‍സ്?
സമാധാനപരമായി നടന്നുവന്ന നാമജപ, പ്രാര്‍ത്ഥന യജ്ഞങ്ങള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയെന്നായിരുന്നു രാവിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ആരോപിച്ചത്. തന്ത്രി കുടുംബത്തിലെ പ്രായമായ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതൊക്കെ പ്രചരിപ്പിച്ച് കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ അക്രമം നടത്താന്‍ ആളുകളെ പ്രകോപിപ്പിച്ചു. മാത്രമല്ല, സമരം തങ്ങള്‍ ഏറ്റെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അക്രമം കൂടുതല്‍ രൂക്ഷമായതോടെ തങ്ങള്‍ക്ക് ഇതിലൊന്നും പങ്കില്ലെന്ന് പറഞ്ഞ് അവര്‍ ഓടിയൊളിച്ചു.

വിശ്വാസികളുടെ പുറംതോടണിഞ്ഞ ക്രിമിനലുകളാണ് ശബരിമലയില്‍ അഴിഞ്ഞാടിയതെന്ന കാര്യത്തില്‍ ഒരു തരി പോലും സംശയം വേണ്ട. വര്‍ഗീയ ശക്തികള്‍ ഇടിച്ചുകയറിയിരിക്കുകയാണ് ശബരിമലയില്‍. ബിജെപിയും ആര്‍എസ്എസുമല്ല ആക്രമണം നടത്തിയതെങ്കില്‍ പിന്നെ എന്തുകൊണ്ട് അവര്‍ ആക്രമണങ്ങളെ തള്ളിപ്പറയുന്നില്ല? അയ്യപ്പ ഭക്തരുടെ പ്രതിഷേധമാണ് കണ്ടതെന്നും അതല്ല ക്രിമിനലുകളാണ് അക്രമം നടത്തിതയെന്ന് ഓരേ നാവുകൊണ്ട് തന്നെ ബിജെപി പറയുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ബിജെപി നേതാക്കളാണ് എന്നിട്ട് അവസാനം പ്രതിഷേധം അക്രമാസക്തമായപ്പോള്‍ അവര്‍ കാലുമാറി. ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. എന്നിട്ട് ഒപ്പം തന്നെ ക്രിമിനലുകള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലിന് ബിജെപി പിന്തുണയും പ്രഖ്യാപിക്കുന്നു. തങ്ങളുടെ നിലപാടെന്താണെന്ന് ആദ്യം ബിജെപി തന്നെ ഇരുന്നാലോചിക്കട്ടെ.

വിശ്വാസികളെയും അവിശ്വാസികളെയും തമ്മില്‍ വേര്‍തിരിക്കുന്നതിലും പരസ്പരം പോരാടിക്കുന്നതിലും കോണ്‍ഗ്രസും ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് അവരുടെ പ്രഖ്യാപനം. ആ അറ്റമാണോ ഇന്നലെയും ഇന്നുമായി ശബരിമലയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്.

വിശ്വാസം സംരക്ഷിക്കാനായിരുന്നു ഈ പേക്കൂത്തുകളെല്ലാം എന്നാണ് പറയുന്നത്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന 15 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും പത്രപ്രവര്‍ത്തകരുടെ ആറ് വാഹനങ്ങള്‍ തകര്‍ക്കുകയും മാളികപ്പുറവുമായി വരുന്ന സ്ത്രീകളെ അടിച്ചോടിക്കുകയും ചെയ്തത് വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നോ? വിശ്വാസം സംരക്ഷിക്കാന്‍ എന്തിന് മുഖം മറയ്ക്കണം?

ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയ്ക്ക് നേരെ ഇന്നലെ ആക്രമണമുണ്ടായി. അവര്‍ അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്… ”നാമജപ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാനെത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രതിഷേധക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല അവര്‍ നിരോധിച്ച സ്ഥലത്തായിരുന്നില്ല റിപ്പോര്‍ട്ടിനായി ചെന്നതും. ഞാന്‍ യാത്ര ചെയ്തിരുന്ന ബസില്‍ നിരവധി അയ്യപ്പ ഭക്തരുണ്ടായിരുന്നു. അവരാരും എന്നെ ചോദ്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല. ഒരു സ്ത്രീയുടെ സാന്നിധ്യം അവരെ അലോസരപ്പെടുത്തിയതു പോലുമില്ല. എന്നാല്‍ ബസ് തടഞ്ഞ് എന്നെ പുറത്തിറക്കിയ ആള്‍ക്കൂട്ടത്തില്‍ നിന്നും പൊലീസിന്റെ സംരക്ഷണം ഒന്നുകൊണ്ട് മാത്രം ഞാന്‍ ജീവനോടെ രക്ഷപ്പെട്ടത്.” ഈ രണ്ട് കൂട്ടരില്‍ ആരാണ് യഥാര്‍ത്ഥ ഭക്തര്‍? നാമജപ പ്രതിഷേധം എന്ന് പറഞ്ഞ് വന്നവര്‍ കൊല്ലാന്‍ ഇറങ്ങിത്തിരിച്ച തീവ്രവാദികളായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്?

ശബരിമലയുടെ പേരില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ അയ്യപ്പദര്‍ശനത്തിനെത്തിയ യഥാര്‍ത്ഥ വിശ്വാസികളില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. നാമജപം എന്നുപറഞ്ഞിട്ട് കല്ലേറും വാഹനം തടയലും ഭീഷണികളുമായി രംഗത്തിറങ്ങിയത് ഒട്ടും ശരിയായില്ലെന്ന് ഇവര്‍ പറയുന്നു. വിശ്വാസികളെന്ന് കരുതിയവരില്‍ നിന്നും ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും തുലാമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്തിയ പല ഭക്തരും മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ എത്തിയ വാഹനങ്ങള്‍ പോലും ബലമായി തടഞ്ഞു നിര്‍ത്തി തീവ്രവാദികള്‍ പരിശോധിച്ചു. കെഎസ് ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്ത സ്ത്രീകളെ ശബരിമലയിലേക്കാണോ എന്നു ചോദിച്ച് ഭീഷണിപ്പെടുത്തി. ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ ആരും ഇല്ലെന്നു പറഞ്ഞ കെസ്ആര്‍ടിസി ബസ് ഡ്രൈവറെ കള്ളം പറയുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു. . വിശ്വാസികള്‍ക്ക് പോലും ശബരിമലയില്‍ കയറാന്‍ പറ്റാത്ത സാഹചര്യമാണ് തീവ്രവാദികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പുണ്യഭൂമിയായി ശബരിമലയെ കലാപഭൂമിയാക്കരുതെന്ന് തന്ത്രിയ്ക്ക് പോലും അഭ്യര്‍ത്ഥിക്കേണ്ടി വരുന്നു. തീവ്രവാദികളെയും വിശ്വാസികളെയും തിരിച്ചറിയാന്‍ കേരളം ഇനിയും വൈകരുത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top