Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

ശബരിമല സം‌രക്ഷണ നാമജപം അമേരിക്കയിലും

October 19, 2018 , സന്തോഷ് പിള്ള

pic 1ശബരിമല ദേവാലയവും, വിശ്വാസങ്ങളും, ആചാരങ്ങളും സംരക്ഷിക്കുന്നതിനായി ഡാളസ്, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഫ്‌ളോറിഡ, ഒഹായോ, സെന്റ് ലൂയിസ് കൂടാതെ ടൊറന്റോ, കാനഡ എന്നീ വിവിധ ഭാഗങ്ങളിലുള്ള അമ്പലങ്ങളില്‍ നാമജപം നടന്നു.

ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ ആരംഭിച്ച ശരണന്ത്ര ജപം ഏറ്റുപാടാന്‍ അതികഠിനമായ മഴയെ അതിജീവിച്ചു നൂറു കണക്കിന് അയ്യപ്പ ഭക്തന്മാര്‍ വന്നുചേര്‍ന്നു. നോര്‍ത്ത് അമേരിക്കയില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ വരെ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ നാമ ജപം, ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഡാളസ് ചെയര്‍മാന്‍ കേശവന്‍ നായര്‍, പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ഡോ. ബിജു പിള്ള, ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ബ്രാപ്ടണ്‍, കാനഡ, ഡോ. പി.കെ.കുട്ടി, അയ്യപ്പ സേവാ സംഘം ഓഫ് സെന്റ് ലൂയിസ് സുധീര്‍ പദ്മനാഭന്‍, അയ്യപ്പ ടെമ്പിള്‍ ഓഫ് ടാമ്പാ ഫ്‌ളോറിഡ രവി നായര്‍, അയ്യപ്പ സേവാ സംഘം ഓഫ് ന്യൂയോര്‍ക്ക് പാര്‍ത്ഥസാരഥി പിള്ള എന്നിവര്‍ സാരഥ്യം വഹിച്ചു.

എല്ലാ മതവിശ്വാസികളെയും, ദേവാലയങ്ങളെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുള്ള സുപ്രീം കോടതി വിധിക്കെതിരെ പോരാടുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ക്ക് പ്രചോദനമാവുമെന്നും, കോടതി ഈ വിധി പുനഃപരിശോധനക്കു വിധേയമാക്കുമെന്നും സംഘാടക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. ജാതി-മത ഭേദമന്യേ എല്ലാ ദൈവവിശ്വാസികളും ഈ വിഷയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് സംഘാടക കമ്മിറ്റി ആഹ്വാനം ചെയ്തു.

ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു അയ്യപ്പ ഭക്തന്മാര്‍ നടത്തുന്ന നാമജപം യാത്രക്ക് നാമ ജപം കമ്മിറ്റി എല്ലാ വിധ സഹായവും സഹകരണവും വാഗ്ദാനം ചെയ്തു.

സ്വാമിയേ ശരണമയ്യപ്പാ !

pic 2 pic 3 pic 4 pic 5 pic 6

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top