Flash News

ഫൈന്‍ ആര്‍ട്‌സ് നാടകം നവംബര്‍ 3 ശനിയാഴ്ച

October 19, 2018 , ജോര്‍ജ് തുമ്പയില്‍

Fine artsന്യൂയോര്‍ക്ക്: മാറ്റി വെയ്ക്കപ്പെട്ട ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകം ‘കടലോളം കനിവ്’ നവംബര്‍ 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ടീനെക്കിലുള്ള ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനായുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. സ്റ്റേജില്‍ ലൈവ് ആയ സംഭാഷണങ്ങളോടെ എത്തുന്ന അമേരിക്കയില്‍ ചുരുക്കം ചില കലാസംഘങ്ങളിലൊന്നാണ് ഫൈന്‍ ആര്‍ട്‌സ് മലയാളം. നാടകകലയുടെ ആത്മാവിനെ നഷ്ടപ്പെടുത്താതെ സ്റ്റേജില്‍ അരങ്ങേറുന്ന ഫൈന്‍ ആര്‍ട്‌സിന്റെ നാടകങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ആസ്വാദക സമൂഹമാണ് ഇന്ന് അമേരിക്കയിലുള്ളത്. അവാര്‍ഡ് ജേതാവായ ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ ഏറ്റവും പുതിയ നാടകമാണ് കടലോളം കനിവ്.

കേരള മണ്ണില്‍ വിവാദമായ ദയാവധത്തിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന കഥയാണ് ‘കടലോളം കനിവ്’.

ഡിസംബര്‍ 8 ശനിയാഴ്ച ഡാളസിലും ‘കടലോളം കനിവ്’ രംഗത്ത് എത്തുന്നുണ്ട്.

വിവരങ്ങള്‍ക്ക്: www.fineartsmalayalam.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top