Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്

October 19, 2018

newsrupt2018-10e5e5f46a-cdb5-4bc0-933e-573ac7ae369b0ef45fec_6514_4daa_99b7_5daec234c788പമ്പ: സ്ത്രീ പ്രവേശനത്തിന് സുപ്രിം കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടുമെന്ന് പ്രഖ്യാപിച്ച കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ ദൗത്യം ഉപേക്ഷിച്ച് തിരിച്ചിറങ്ങി. കുട്ടത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിനി കവിതയും തിരിച്ചിറങ്ങി. ശബരിമല നടപന്തല്‍ വരെയെത്തിയ ഇവരെ സമരക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് അവരെ സന്നിധാനത്ത് എത്തിച്ചതും തിരിച്ച് ഇറക്കിയതും. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണ് പിന്‍വാങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തക കവിത പറഞ്ഞു. വേണമെങ്കില്‍ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാമായിരുന്നു. ഞാന്‍ എന്റെ അവകാശത്തിനു വേണ്ടി പോരാടാനാണ് എത്തിയത്. കുട്ടികളെ അപകടത്തിലാക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് തിരിച്ചിറങ്ങിയതെന്നും കവിത പറഞ്ഞു.

കുട്ടികളെ മുന്‍നിര്‍ത്തി വിലപേശലാണ് സന്നിധാനത്ത് നടത്തിയതെന്ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമ പറഞ്ഞു. ഭീകരമായ അന്തരീക്ഷമാണ് സന്നിധാനത്ത് ഉണ്ടായത്. അയ്യപ്പനെ കാണണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇരുമുടിക്കെട്ട് തലയിലേന്തിയെത്തിയതെന്ന് രഹ്ന ഫാത്തിമ പറഞ്ഞു. എന്നാല്‍ അതിന് അവര്‍ തന്നെ അനുവദിച്ചില്ല. അതിനാല്‍ ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിച്ചു പോവുകയാണെന്നും രഹ്ന പറഞ്ഞു. മല തിരിച്ചിറങ്ങിയ ശേഷം പമ്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

kavitha12തടഞ്ഞതിന് അവര്‍ എന്തു ന്യായീകരണമാണ് പറയാന്‍ പോകുന്നതെന്നും അറിയണമെന്നും രഹ്ന പറഞ്ഞു. ജീവന് ഭീഷണിയുണ്ട്. വീടിനു നേര്‍ക്ക് ആക്രമണമുണ്ടായെന്നും തന്റെ കുട്ടികള്‍ എവിടെയാണെന്ന് അറിയില്ലെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു. സുരക്ഷ തരാം എന്ന പോലീസിന്റെ ഉറപ്പിന്മേലാണ് താന്‍ മലയിറങ്ങിയതെന്നും അവര്‍ പറഞ്ഞു.

മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് മടങ്ങിയത്. ഇത്രയെങ്കിലും പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു.

രഹ്ന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു. കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് രഹ്നയുടെ കൊച്ചിയിലെ വീടിനു നേര്‍ക്ക് അക്രമണം ഉണ്ടായത്. യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. പിന്നീട് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് തിരികെ ഇറക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top