Flash News

ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്

October 19, 2018

Gianforte-after-the-hearing-Louise-Johnsവാഷിംഗ്ടണ്‍: ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച ഗ്രെഗ് ഗെയ്ന്‍‌ഫോര്‍ട്ട് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. അദ്ദേഹം തന്റെ ആളാണെന്നും തന്നെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ബെന്‍ ജേക്കബിനെ ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ട് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ടിന് ആറു മാസം തടവും പിഴയും ലഭിച്ചിരുന്നു.

ഗെയ്ന്‍ഫോര്‍ട്ട് മൊണ്ടാന മിടുക്കനായ നേതാവും ഏറെ ആദരിക്കപ്പെടുന്ന സമാജികനുമാണ്. അദ്ദേഹം എന്റെ ആളാണ്. അദ്ദേഹവുമായി ആരും പോരാട്ടത്തിനൊരുങ്ങേണ്ട. എന്റെ സ്വഭാവമാണ് അദ്ദേഹത്തിനും. മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു. ഇസ്താംബുളിലെ സ്ഥാനപതി കാര്യാലയത്തില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കാണാതായ സംഭവത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ട്രംപിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഗാര്‍ഡിയന്‍ എഡിറ്റര്‍ ജോണ്‍ മല്‍ഹോളണ്ട് രംഗത്തെത്തി. ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തെ ആഘോഷിക്കുന്ന തരത്തിലുള്ള ട്രംപിന്റെ നിലപാട് പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അമേരിക്കന്‍ ഭരണഘടനയ്ക്കു മേലുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാല്‍ ഖശോഗി മാത്രമല്ല, ലോകത്ത് വിവിധയിടങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top