Flash News

മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും

October 19, 2018

IG-SREEപമ്പ: മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ വെട്ടിലാക്കി. യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ഐജി ശ്രീജിത്തും സംഘവുമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശ്രീജിത്തിന്റെ റോളിനെ കുറിച്ച് സിപിഐഎമ്മിനകത്തും സര്‍ക്കാരിന്റെ ഉന്നതങ്ങളിലും ചര്‍ച്ച ഉയരുന്നു. കിസ് ഓഫ് ലൗ പ്രവര്‍ത്തക രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും പൊലീസുമായി ഇന്നലെ തന്നെ ചര്‍ച്ച നടത്തിയാണ് ഇന്ന് ശബരിമലയില്‍ എത്തിയത്. പോലീസ് യൂണിഫോമും ഹെല്‍മറ്റും ധരിപ്പിച്ചാണ് രഹ്ന ഫാത്തിമയെയും കവിതയെയും ഐജി ശ്രീജിത്ത് പതിനെട്ടാം പടിക്ക് താഴെ എത്തിച്ചത്.

നട അടച്ചിടുമെന്ന് തന്ത്രി മുന്നറിയിപ്പ് നല്‍കുകയും പരികര്‍മ്മികള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുകയും ചെയ്തതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഐ ജി ശ്രീജിത്തിനോട് പോലീസ് സംഘവുമായി മടങ്ങാന്‍ ഫോണിലൂടെ നിര്‍ദേശം നല്‍കി.ഇതേ തുടര്‍ന്ന് ശ്രീജിത്ത് ഇവരുമായി നിവൃത്തിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. ആക്റ്റിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് വ്യക്തമാക്കി മന്ത്രിമാരായ കടകംപള്ളിയും ശൈലജ ടീച്ചറും ആക്റ്റിവിസ്റ്റുകളെ ശബരിമലയില്‍ എത്തിച്ച ഐ ജി ശ്രീജിത്തിന്റെ നടപടി പരസ്യമായി തള്ളി പറഞ്ഞു.

RAHNAAകഴിഞ്ഞ ദിവസം വരെ മുഖ്യമന്ത്രിയും സര്‍ക്കാരും സി പി ഐ എമ്മും സ്വീകരിച്ചിരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഐ ജി ശ്രീജിത്ത് സ്വീകരിച്ച നടപടി. സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും നിലപാട്. അതു ശരിയുമായിരുന്നു. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് യുവതികളെ ശബരിമലയില്‍ എത്തിക്കില്ലെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.എന്നാല്‍ വിശ്വാസികളല്ലാത്ത യുവതികളെ ഐ ജി ശ്രീജിത്ത് പോലീസ് വേഷം കെട്ടിച്ച് ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചതും രഹ്ന ഫാത്തിമക്കു പിന്നാലെ മേരി സ്വീറ്റിയെ എത്തിയതും യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. കോണ്‍ഗ്രസിനും ബിജെപിക്കും സര്‍ക്കാരിനെതിരെ ആയുധം നല്‍കുന്നതായി ഐ ജി ശ്രീജിത്തിന്റെ നടപടി എന്ന അഭിപ്രായത്തിനാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേര്‍ക്കുമുള്ളത്.

ശ്രീജിത്തിന്റെ തെറ്റായ നടപടിയാണ് സര്‍ക്കാര്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അവസരം ഒരുക്കിയത് എന്നും സി പി ഐ എം നേതൃത്വത്തിന് അഭിപ്രായമുണ്ട്. സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികളും നിലപാടുകളും ഒറ്റ ദിവസം കൊണ്ട് ഐജി ശ്രീജിത്ത് അട്ടിമറിച്ചു എന്നു മാത്രമല്ല ബി.ജെ.പിക്കും കോണ്‍ഗ്രസിനും പുതിയ ഊര്‍ജം നല്‍കി എന്നും സി പി എമ്മിലേയും സര്‍ക്കാരിലേയും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്നെ പോലീസിന് വീഴ്ച പറ്റി എന്ന് പ്രതിപക്ഷത്തിന് മാത്രമല്ല കടകംപള്ളിക്ക് കൂടി വിമര്‍ശിക്കാന്‍ ശ്രീജിത്തിന്റെ നടപടി വഴി ഒരുക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top