Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

പന്ത്രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവിന് സന്നിധാനത്തേക്ക് പ്രവേശനം നിഷേധിച്ചു; സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് പോലീസ്; മല കയറാതെ മഞ്ജു മടങ്ങി

October 20, 2018

newsrupt2018-103f55b36e-c7e3-4700-abb6-14331e5a457453199d33_ae3f_492f_a70c_b1ee6b440b03കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ദളിത് മഹിള ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവിനെ സന്നിധാനത്തേക്ക് കൊണ്ടുപോകുവാന്‍ കഴിയില്ലെന്ന് ഐജി ശ്രീജിത്ത്. നാളെ എല്ലാവശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഐജി. പൊലീസ് സുരക്ഷയൊരുക്കില്ല എന്ന് പറഞ്ഞതോടുകൂടി തീരുമാനത്തിനു കാക്കാതെ മഞ്ജു മടങ്ങി.

ഈ കനത്തമഴയില്‍ പൊലീസിന് കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ട്, അവര്‍ക്ക് പോകുവാനും ബുദ്ധിമുട്ടുണ്ട്. ഇത് അറിയിച്ചതോടെ ഇന്ന് പോകേണ്ടതില്ലെന്ന് മഞ്ജു സമ്മതിച്ചതായും ശ്രിജിത്ത് പറഞ്ഞു. സന്നിധാനത്ത് വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, ധാരാളം ഭക്തജനങ്ങള്‍ വരി നില്‍ക്കുകയാണ് ഈ അവസരത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രിജിത്ത് കൂട്ടിചേര്‍ത്തു.അവരുടെ പൂര്‍വ്വകാലം അന്വേഷിക്കുന്നുണെന്നും ശ്രീജിത്ത് വ്യക്തമാക്കി.

ദളിത് മഹിള ഫെഡറേഷന്റെ പ്രസിഡന്റ് മഞ്ജുവിന് 12 ക്രിമിനല്‍ കേസ് ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവതിയെകുറിച്ച് അന്വേഷണം നടക്കുന്നത്.

ഇതെ സമയം മല കയറാന്‍ തയ്യാറാകുന്നുവെന്ന വാര്‍ത്ത വന്നതോടെ പമ്പയില്‍ നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു. പമ്പ മുതല്‍ സന്നിധാനം വരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ മലകയറിയാല്‍ ഇറങ്ങാന്‍ രാത്രിയാകുമെന്നുള്ളതും കണക്കിലെടുത്ത് സുരക്ഷ ഒരുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

തനിക്ക് മലകയറണമെന്നും ദര്‍ശനം നടത്തണമെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് മഞ്ജു പൊലീസിനെ സമീപിച്ചിരുന്നു. പമ്പാ പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റിയതിന് ശേഷം പൊലീസ് അന്വേഷണം നടത്തി കേസുകളെ കുറിച്ച് അറിയുകയായിരുന്നു.

മഞ്ജുവിനെ സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് നാളെ തീരുമാനമെടുക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. വിശ്വാസികളായ സ്ത്രീകളെ ശബരിമല കയറാന്‍ സുരക്ഷയൊരുക്കുമെന്നും ആക്ടിവിസ്റ്റുകളുടെ പശ്ചാത്തലം പരിശോധിക്കണമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് പൊലീസ് തീരുമാനത്തിന് പിന്നില്‍.

വീടിന് നേര്‍ക്ക് ആക്രമണം

manju-attack2_InPixioപൊലീസ് അനുമതി നിഷേധിച്ചതോടെ ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം പിന്‍വലിച്ച്‌ മടങ്ങിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. ഇവരുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ സംഘം ഉള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്‌ക്കുകയും ചെയ്‌തു.

അതിനിടെ മഞ്ജുവിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ അറിയിച്ചു. മഞ്ജു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന പ്രചാരണം നടന്നതോടെയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇവര്‍ക്ക് പാര്‍ട്ടി അംഗത്വമോ സ്ഥാനമാനങ്ങളോ ഇല്ലെന്നും ബിന്ദു കൃഷ്‌ണ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ശബരിമല കയറാനെത്തിയ മഞ്ജുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ ഇവര്‍ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.

അതേസമയം, ശബരിലമയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും നളെയോ മറ്റന്നാളോ വീണ്ടും തിരികെയെത്തുമെന്നും മഞ്ജു രാത്രിയോടെ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മഴയും തിരക്കും മൂലമാണ് ഇന്ന് പൊലീസ് മല കയറാന്‍ അനുവദിക്കാതിരുന്നത്. പമ്പയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top