Flash News

കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍‌കൈയ്യെടുക്കണം; തങ്ങള്‍ക്ക് അനുകൂലമായ വിധിയനുസരിച്ച് പള്ളികള്‍ വിട്ടു നല്‍കണമെന്ന് ഓര്‍ത്തഡോക്സ് സഭ

October 20, 2018

orthodoxകൊച്ചി: കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍‌കൈയ്യെടുക്കണമെന്നും തങ്ങള്‍ക്ക് അനുകൂലമായ വിധിയനുസരിച്ച് പള്ളികള്‍ വിട്ടു നല്‍കണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. തര്‍ക്കമുള്ള പള്ളികളുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.

സുപ്രീംകോടതിയുടേത് ഭരണഘടനാപരമായ ഉത്തരവല്ലെന്ന് അംഗീകരിക്കുന്നു. ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ചിലയിടങ്ങളില്‍ കോടതിവിധി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നു. എന്നാല്‍ സഭാക്കേസില്‍ ഇത് കാണുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു.

യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ തകര്‍ക്കത്തില്‍ മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കോലഞ്ചേരി,വരിക്കോലി,മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സഭയ്ക്ക് കീഴിലെ 100 ഓളം പള്ളികളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുസഭകള്‍ക്കും കീഴില്‍ 2000 പള്ളികളാണ് ഉള്ളത്. 1913ലെ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്

1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995ല്‍ സുപ്രീം കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ 1913ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയില്‍ ഭരണം നടത്തി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top